പൊന്നാനി: സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗമായിരുന്ന ടി.എം. സിദ്ദീഖിനെതിരായ നടപടിയെത്തുടർന്ന് സി.പി.എമ്മിൽ പ്രതിസന്ധി രൂക്ഷമായി. പൊന്നാനി ഏരിയ കമ്മിറ്റിയംഗവും വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായ എൻ.കെ. സൈനുദ്ദീൻ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്ന് രാജിവെച്ചു. ഏരിയ കമ്മിറ്റിയിൽനിന്ന് രാജിവെച്ചുള്ള കത്ത് സെക്രട്ടറിക്ക് കൈമാറി.
ഏരിയ കമ്മിറ്റിയംഗവും വെളിയേങ്കാട് ലോക്കൽ സെക്രട്ടറിയും പെരുമ്പടപ്പ് േബ്ലാക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറുമായ പി.എം. ആറ്റുണ്ണി തങ്ങൾ ചൊവ്വാഴ്ച രാജിവെച്ചിരുന്നു. വരുംദിവസങ്ങളിൽ ലോക്കൽ കമ്മിറ്റിയംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമുൾപ്പെടെ രാജിക്കത്ത് നൽകാൻ നീക്കമുണ്ട്.
ടി.എം. സിദ്ദീഖിനെതിരായ നടപടിയിൽ അമർഷം പുകയുന്നതിനിടെ കഴിഞ്ഞ ദിവസം ഏരിയ സെക്രട്ടറി നടത്തിയ പ്രസ്താവനയാണ് കാര്യങ്ങൾ വഷളാക്കിയത്. ഇതേ തുടർന്ന് കടുത്ത നിലപാടിലേക്ക് ടി.എം. സിദ്ദീഖ് പക്ഷം നീങ്ങുകയായിരുന്നു. നേരേത്ത സി.പി.ഐ ജില്ല കമ്മിറ്റിയംഗമായിരുന്ന എൻ.കെ. സൈനുദ്ദീൻ പിന്നീട് സി.പി.എമ്മിലെത്തുകയും ഏരിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
ടി.എം. സിദ്ദീഖിനെതിരായ നടപടി പാർട്ടി വേദികളിൽ നിരന്തരം ചോദ്യം ചെയ്തിരുന്ന സൈനുദ്ദീൻ ഏരിയ സെക്രട്ടറി നടത്തിയ പ്രസ്താവനയെത്തുടർന്ന് ഏരിയ കമ്മിറ്റി യോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു.
നേതൃത്വത്തിനെതിരായ പടയൊരുക്കം ശക്തമാക്കാൻ തന്നെയാണ് ടി.എം. സിദ്ദീഖ് പക്ഷത്തിെൻറ നീക്കം. അതിനിടെ ചൊവ്വാഴ്ച രാത്രി ജില്ല സെക്രേട്ടറിയറ്റംഗം ഇ. ജയൻ വെളിയങ്കോട്ടെത്തി ടി.എം. സിദ്ദീഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടി.എം. സിദ്ദീഖ് അനുകൂലികളും എതിർ വിഭാഗവും തമ്മിൽ നവമാധ്യമങ്ങൾ വഴിയുള്ള തുറന്ന പോര് സി.പി.എമ്മിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.