പൊന്നാനി: പൊന്നാനി ബസ് സ്റ്റാൻഡിലെ ട്രാൻസ്ഫോർമറിന് കേടുപാട് സംഭവിച്ചതോടെ ബസ് സ്റ്റാൻഡ് പരിസരം ഇരുട്ടിലായത് 12 മണിക്കൂറിലധികം സമയം.മേടമാസത്തെ കൊടുംചൂടിൽ വെന്തുരുകുന്നതിനിടെയാണ് കെ.എസ്.ഇ.ബിയുടെ അശ്രദ്ധ മൂലം പൊതുജനം വലഞ്ഞത്.
ഞായറാഴ്ച രാത്രി 11ഓടെ വൈദ്യുതി നിലച്ചതോടെ വീട്ടിൽ കിടന്നുറങ്ങാനാവാത്ത സ്ഥിതിയിലായി പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ. ഇതിനിടെ ഇടക്ക് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും മണിക്കൂറുകൾക്കകം നിലച്ചു.
ദിവസങ്ങൾക്ക് മുമ്പുണ്ടായ ഇടിമിന്നലിൽ ട്രാൻസ്ഫോർമറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ഇക്കാര്യം കെ.എസ്.ഇ.ബി ഗൗനിക്കാതിരുന്നതാണ് കൊടുംചൂടിൽ രാത്രി ജനങ്ങളെ പ്രയാസത്തിലാക്കിയത്. രാവിലെ മുതൽ ജീവനക്കാരെത്തി പഴയ ട്രാൻസ്ഫോർമർ മാറ്റി പുതിയത് സ്ഥാപിച്ചാണ് ഉച്ചയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.