പൊന്നാനി: െപാതുവിപണിയിൽ ശുദ്ധമത്സ്യം ലഭിക്കില്ലെന്ന ധാരണയിൽ ഹാർബറിൽ മീൻ വാങ്ങാനെത്തുന്നവർക്കും രക്ഷയില്ല. പൊന്നാനി കോസ്റ്റൽ പൊലീസ് നൽകിയ വിവരമനുസരിച്ച് ഹാർബറിൽ ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ചൂര മത്സ്യം പിടിച്ചെടുത്തു.പിടികൂടിയ മത്സ്യം ഹാർബറിൽ തന്നെ നശിപ്പിച്ചു. ദിവസങ്ങൾ പഴക്കമുള്ള മത്സ്യങ്ങളാണ് ചിലർ ഹാർബർ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നത്.
കടലിൽ നിന്നു പിടിക്കുന്ന മത്സ്യം അന്നുതന്നെ മൊത്തമായി വിൽപ്പന നടത്തുന്നവരാണ് ഹാർബറിലെ ഭൂരിഭാഗം പേരും. ഇതിനാൽ നല്ല മത്സ്യം വാങ്ങാൻ നിരവധി പേർ ദിനംപ്രതി ഹാർബറിലെത്തുന്നുമുണ്ട്. ഈ തൊഴിലാളികളെ പോലും കബളിപ്പിച്ചാണ് ചിലർ പഴകിയ മത്സ്യം വിൽപ്പന നടത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യവിൽപ്പനക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് നാടൻ മത്സ്യങ്ങൾ കൂടുതൽ ദിവസം കേടുവരാതെ സൂക്ഷിച്ച് വിൽപ്പന നടത്തുന്നത്. നേരത്തെ മൊത്ത, ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ നിന്നു പഴകിയ മത്സ്യം ആരോഗ്യ വകുപ്പ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.