പൊന്നാനി: കടലിൽ വള്ളം മറിഞ്ഞ് കാണാതായവരുടെ മൃതദേഹങ്ങൾ ലഭിച്ചപ്പോൾ വെട്ടിലായത് തീരദേശ പൊലീസ്. ആദ്യം കിട്ടിയ മൃതദേഹം താനൂർ സ്വദേശി ഉബൈദിെൻറതെന്ന് ബന്ധുക്കൾ പറഞ്ഞപ്പോൾ മൃതദേഹം വിട്ടുനൽകുകയും ഖബറടക്കാൻ അനുവാദം നൽകിയതുമാണ് പൊലീസിന് തലവേദനയായത്. തുടർനാണ് പൊന്നാനി സ്വദേശി കബീറിെൻറ മൃതദേഹം മാറിസംസ്കരിച്ചെന്ന ആരോപണവുമായി ബന്ധുക്കളെത്തിയത്. ഇതിനിടെ തിങ്കളാഴ്ച മഞ്ചേശ്വരത്ത് നിന്ന് ലഭിച്ചത് ഉബൈദിെൻറ മൃതദേഹമാണെന്ന് ബന്ധുക്കൾ പറഞ്ഞതോടെ ശരിക്കും വട്ടംകറങ്ങുകയാണ് തീരദേശ പൊലീസ്.
കാണാതായ മറ്റുള്ളവരുടെ ബന്ധുക്കളോട് വിവരം അന്വേഷിക്കാനോ മൃതദേഹത്തിെൻറ ഫോട്ടോ കാണിക്കാനോ പൊലീസ് തയാറായില്ലെന്നാണ് കബീറിെൻറ ബന്ധുക്കളുടെ ആരോപണം. രണ്ട് ദിവസത്തിന് ശേഷം ഫോട്ടോ കണ്ടപ്പോഴാണ് കബീറിെൻറ മൃതദേഹമാണെന്നറിയിച്ച് കുടുംബം രംഗത്തെത്തിയത്. തുടർന്ന് ഇരുകൂട്ടരുമായി ചർച്ച നടത്തുകയും ഡി.എൻ.എ പരിശോധന നടത്താനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്യുന്നതിനിടെയാണ് തിങ്കളാഴ്ച മറ്റൊരു മൃതദേഹം കൂടി ലഭിച്ചത്.
ഇത് താനൂർ സ്വദേശി ഉബൈദിെൻറ മൃതദേഹമാണെന്ന് ബന്ധുക്കൾ ഉറപ്പിച്ച് പറഞ്ഞതോടെയാണ് പൊലീസ് ആശയക്കുഴപ്പത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.