ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊലീസിന്റെ ‘കവചം’

പൊ​ന്നാ​നി: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി വ്യാ​പ​നം പ്ര​തി​രോ​ധി​ക്കാ​ൻ പൊ​ന്നാ​നി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ക​വ​ചം’ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. യു​വാ​ക്ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളി​ലെ​യും ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് ത​ട​യി​ടു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൊ​ന്നാ​നി പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ​യും പൊ​ന്നാ​നി കോ​സ്റ്റ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​ഞ്ഞ് കൗ​ൺ​സ​ലി​ങ്, ചി​കി​ത്സ എ​ന്നി​വ ല​ഭ്യ​മാ​ക്കും.

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ലേ​ക്ക് വ​ഴു​തി​പ്പോ​കാ​ൻ പ്ര​വ​ണ​ത​യു​ള്ള​വ​രെ അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും. ല​ഹ​രി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന​ട​ക്കു​ന്ന പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി - യു​വ​ജ​ന റാ​ലി, ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശ​നം, ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ, സ്‌​കൂ​ളു​ക​ളി​ൽ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ ത​പാ​ൽ ബോ​ക്സ് സ്ഥാ​പി​ക്ക​ൽ എ​ന്നി​വ ന​ട​ക്കും.  

Tags:    
News Summary - Drug addiction prevention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.