പൊന്നാനി: സംസ്ഥാനത്ത് പൊതുആരോഗ്യ സേവനരംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഇ-ഹെൽത്ത് സംവിധാനം പൊന്നാനിയിലും. പൊന്നാനിയിലെ സ്ത്രീകളുെടയും കുട്ടികളുെടയും ആശുപത്രിയിൽ ഇ-ഹെൽത്ത് കാർഡ് വിതരണം ആരംഭിച്ചു.
ആദ്യഘട്ടത്തിൽ ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളജിലും പൊന്നാനിയിലെ സ്ത്രീകളുെടയും കുട്ടികളുെടയും ആശുപത്രിയിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
വ്യക്തികളുടെ ചികിത്സഘട്ടം ആരംഭിച്ചതു മുതൽ ആജീവനാന്തം ചികിത്സവിവരങ്ങൾ രേഖപ്പെടുത്താനും കൂടുതൽ റഫറൻസുകൾക്ക് ഉപകരിക്കുന്നതുമാണ് ഇ-ഹെൽത്ത് കാർഡ്. സംസ്ഥാനത്തെ ഏതുസർക്കാർ ആശുപത്രിയിലും ഒരു വ്യക്തിയുടെ ചികിത്സരേഖ ഇതിലൂടെ ലഭ്യമാകും.
കടലാസുരഹിത ചികിത്സസംവിധാനം ഒരുക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊന്നാനിയിൽ സ്ത്രീകളുെടയും കുട്ടികളുെടയും സർക്കാർ ആശുപത്രിയിൽ നടന്ന ഇ-ഹെൽത്ത് കാർഡ് വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീന സുദേശൻ, വാർഡ് കൗൺസിലർ സവാദ് കുണ്ടുങ്ങൽ, ആശുപത്രി സൂപ്രണ്ട് ഡോ. ആശ, ഡോ. വഹീദ, ആർ.എം.ഒ ഹഫീസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.