പൊന്നാനി\എടപ്പാൾ: ആവേശവും ആരവവുമില്ലാതെ കൊട്ടിക്കലാശദിനത്തിൽ ആളൊഴിഞ്ഞ് പൊന്നാനിയും എടപ്പാളും. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊന്നാനി ചമ്രവട്ടം ജങ്ഷനിലും എടപ്പാൾ നഗരത്തിലും നടത്തിയിരുന്ന കൊട്ടിക്കലാശം ഇത്തവണ ഉണ്ടായില്ല. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണ സമാപന വേളയിൽ വൻ ആവേശത്തോടെയാണ് രാഷ്ട്രീയ പാർട്ടികളുടെ അണികൾ കൊടിതോരണങ്ങളുമായി കൊട്ടിക്കലാശത്തിന് എത്താറ്. അതിലേറെ കാണികൾ ജനസാഗരം തീർക്കാറുമുണ്ട്.
ഇടക്ക് വന്നുപോകുന്ന പ്രചാരണ വാഹനം മാത്രമാണ് മണിക്കൂറുകൾ കഴിഞ്ഞാൽ തെരഞ്ഞെടുപ്പാണെന്ന് ജനങ്ങളെ ഓർമപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് വിളിച്ച യോഗത്തിലാണ് വലിയ തോതിലുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കാൻ രാഷ്ട്രീയ കക്ഷികൾ തീരുമാനിച്ചത്. പ്രശ്നങ്ങളുണ്ടാകാത്ത തരത്തിൽ പ്രാദേശിക തലങ്ങളിൽ പരിപാടികൾ നടത്താൻ സാധിക്കുമായിരുന്നെങ്കിലും പ്രഹസനമാകുമെന്നതിനാൽ അതും പലയിടങ്ങളിലും നടത്തിയില്ല. കൊട്ടിക്കലാശമുണ്ടാവുമെന്ന് പ്രതീക്ഷിച്ച് എത്തിയവർ നിരാശരായി മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.