പൊന്നാനി: തെരഞ്ഞെടുപ്പ് രംഗത്തെ കാഴ്ചകൾക്ക് പ്രദർശനമൊരുക്കി തിണ്ടീസ്. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ നിറ കാഴ്ചകളെല്ലാം പകർത്തിയ ഫ്രെയിമുകൾ കാഴ്ചക്കാരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രകാരനും ഫോട്ടോഗ്രാഫറുമായ സലാം ഒളാട്ടയിൽ വേറിട്ട ചിത്രപ്രദർശനം നടത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം, ചുവരെഴുത്തുകൾ, വോട്ടിങ് തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഴ്ചകളെല്ലാം ഫോട്ടോ പ്രദർശനത്തിൽ ഇടം പിടിച്ചിട്ടുണ്ട്. പൊന്നാനിയിലെ വ്യത്യസ്ത തെരഞ്ഞെടുപ്പ് കാഴ്ചകൾ വീണ്ടും ആസ്വദിക്കാനുള്ള അവസമൊരുക്കുകയാണ് ചിത്ര പ്രദർശനത്തിെൻറ ലക്ഷ്യമെന്ന് സലാം ഒളാട്ടയിൽ പറഞ്ഞു.
തിണ്ടീസിെൻറ നേതൃത്വത്തിലാണ് സോളോ ഫോട്ടോഗ്രഫി എക്സിബിഷൻ നടത്തുന്നത്. പി.ഡബ്ല്യു.സിയുമായി സഹകരിച്ചാണ് ചിത്രപ്രദർശനം. വേറിട്ട ആശയങ്ങളിലൂടെ പൊന്നാനിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയെന്ന തിണ്ടീസ് പ്രവർത്തകരുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രണ്ട് ദിവസത്തെ പ്രദർശനം. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.
ഫോട്ടോഗ്രാഫർ കെ.ആർ. സുനിൽ, ബിജു രാമൻകുട്ടി, എഴുത്തുകാരൻ ഷാജി ഹനീഫ്, സമീർ, ടി.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. ഞായറാഴ്ച മൗത്തളയും ഗസൽ സന്ധ്യയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.