പൊന്നാനി: നഗരസഭയിലെ മൂന്നിടങ്ങളിൽ ഓപൺ ജിംനേഷ്യങ്ങൾ സ്ഥാപിക്കുന്നു. പുളിക്കകടവ് ബിയ്യം കായൽപ്രദേശം, കർമ റോഡ്, ഫിഷിങ് ഹാർബർ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഇവ സ്ഥാപിക്കുക.
രാവിലെയും വൈകീട്ടും സവാരിക്കായി നിരവധി പേർ എത്തുന്ന മേഖലകൾ കേന്ദ്രീകരിച്ചാണ് പദ്ധതി. നടത്തത്തോടൊപ്പം ലഘു ഉപകരണങ്ങൾ ഉപയോഗിച്ച് വ്യായാമം ചെയ്യാനും ഇതുവഴി സാധിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കായൽക്കാറ്റേറ്റ് വ്യായാമത്തിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
പുളിക്കകടവും കർമ റോഡിലും വ്യത്യസ്തമായ ഏഴ് വ്യായാമ ഉപകരണങ്ങളും ഫിഷിങ് ഹാർബറിൽ ഒമ്പത് ഉപകരണങ്ങളുമാണ് സ്ഥാപിക്കുക. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിെൻറ നേതൃത്വത്തിലാണ് ഇവ സ്ഥാപിക്കുക. പദ്ധതിയുടെ ഭരണാനുമതി ലഭ്യമായാലുടൻ ഉപകരണങ്ങൾ സ്ഥാപിക്കും. ഓപൺ ജിംനേഷ്യം സ്ഥാപിക്കുന്ന പ്രദേശങ്ങൾ സിൽക്ക് എൻജിനീയർമാരായ റംലത്ത് ബീവി, ഗോപാലകൃഷ്ണൻ സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി ടി. ജമാലുദ്ദീൻ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.