പൊന്നാനി: പൊന്നാനിയിലെ മാലിന്യ ഇടങ്ങളെല്ലാം ഇനി സ്നേഹാരാമമാകും. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി എൻ.എസ്.എസ് യൂനിറ്റുകളും ശുചിത്വമിഷനും സംയുക്തമായൊരുക്കുന്ന സ്നേഹാരമം പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമായി. മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കി മാറ്റുന്നതാണ് സ്നേഹാരാമം പദ്ധതി.
മാലിന്യം വലിച്ചെറിയുന്നതും സൃഷ്ടിക്കുന്നതുമെല്ലാം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പൊന്നാനി ഹാർബറിൽ സ്നേഹാരാമം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇത്തരത്തിൽ നഗരസഭ പരിധിയിലെ 20 ഇടങ്ങളിലാണ് സ്നേഹാരാമം ഒരുക്കുന്നത്.
പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമ സംവിധാനം, ഇൻസ്റ്റലേഷൻ എന്നിങ്ങനെ വളണ്ടിയർമാരുടെ സർഗാത്മകത വ്യക്തമാക്കുന്ന തരത്തിലായിരിക്കും പ്രദേശം സ്നേഹാരാമമായി മാറ്റിയെടുക്കുക. ഇരിപ്പിടങ്ങളും ചുവർ ചിത്രങ്ങളും ബോർഡുകളും സ്ഥാപിച്ച് മനോഹരമാക്കുകയും ചെയ്യും. ഡിസംബർ പകുതിയോടെ പദ്ധതി പൂർത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.