പൊന്നാനി: ജന്മനാടിെൻറ ഗൃഹാതുരത്വം നിറഞ്ഞ സ്മരണകളുമായിപൊന്നാനി തൃക്കാവിലെ ഗുജറാത്തി കുടുംബങ്ങളിൽ ശനിയാഴ്ച നിറപ്പൊലിമയുടെ ദീപാവലി.
ആഘോഷങ്ങളുടെ ആദ്യദിനമായ ധൻ തേരസോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സ്വർണാഭരണങ്ങൾ വാങ്ങുന്നത് പുണ്യമെന്ന് ഗുജറാത്തികൾ കരുതുന്ന ദിനമാണ് ധൻ തേരസ്. കൂടാതെ വെള്ളിയാഴ്ച രാത്രിയോടെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വീടുകൾക്ക് ചുറ്റും ദീപങ്ങൾ തെളിയിക്കുകയും ചെയ്തു.
വീട്ടിലെ മുതിർന്നവരും കുട്ടികളും ഒത്തുചേർന്നാണ് വീടുകൾ ദീപാലംകൃതമാക്കിയത്. കുടുംബങ്ങളിൽ മുതിർന്നവരും മറ്റും ഒത്തുചേരുകയും ആശിർവാദം വാങ്ങുകയും ചെയ്യും. ആട്ടവും പാട്ടും നൃത്തവുമായി ഇവർ ക്ഷേത്രദർശനം നടത്തും. പൊന്നാനി തൃക്കാവിൽ ഗുജറാത്തി സമാജക്കാർക്ക് പ്രത്യേകം ക്ഷേത്രം തന്നെയുണ്ട്. മറ്റന്നാൾ നൂതൻ (പുതിയ) വർഷം ആരംഭിക്കും.
നൂറു വർഷം മുമ്പാണ് വ്യാപാര ആവശ്യാർഥം ഗുജറാത്തി കുടുംബങ്ങൾ പൊന്നാനിയിലെത്തിയത്. 25ലധികം കുടുംബങ്ങളുണ്ടായിരുന്ന പൊന്നാനി തൃക്കാവിൽ ഇപ്പോൾ അഞ്ച് കുടുംബങ്ങൾ മാത്രമാണുള്ളത്. കുടുംബങ്ങളുടെ എണ്ണം കുറഞ്ഞാലും ആഘോഷപ്പൊലിമ ഒട്ടും ചോരാതെയാണ് ഗുജറാത്തി കുടുംബങ്ങളിൽ ഈ വർഷവും ദീപാവലി ആഘോഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.