പൊന്നാനി: താലൂക്കിൽ കോവിഡ് പ്രതിരോധത്തിന് കുറ്റമറ്റ സംവിധാനങ്ങൾ ഒരുക്കാൻ തീരുമാനം. ഇതിെൻറ ഭാഗമായി താലൂക്കിലെ ആറ് സ്വകാര്യ ആശുപത്രികളിലെയും പകുതിയോളം ബെഡുകൾ കോവിഡ് ബാധിതർക്ക് വേണ്ടി മാറ്റിവെച്ചു.
റവന്യൂ അധികൃതരുടെ നിർദേശപ്രകാരമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പൊന്നാനി നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനും ഏകോപിപ്പിക്കാനും വേണ്ടി നിയുക്ത എം.എൽ.എ പി. നന്ദകുമാറിെൻറ അധ്യക്ഷതയിൽ തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തു.
അടിയന്തര സാഹചര്യം നേരിടാൻ പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽ 20 ഓക്സിജൻ ബെഡുകൾ ക്രമീകരിക്കാൻ യോഗത്തിൽ തീരുമാനമായി.
പൊന്നാനി നഗരസഭയിലും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഉടൻ പ്രവർത്തനമാരംഭിക്കാൻ നിർദേശം നൽകി. നിലവിലുള്ള ഓക്സിജൻ ലഭ്യത അറിയിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകി. പൊന്നാനി നഗരസഭ കാര്യാലയത്തിൽ നടന്ന യോഗത്തിൽ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാർ, പൊന്നാനി, പെരുമ്പടപ്പ്, ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ, മെഡിക്കൽ ഓഫിസർമാർ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.