പൊന്നാനി: നിർമാണം പൂർത്തീകരിച്ച പൊന്നാനി മിനി വൈദ്യുതി ഭവൻ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. 2.55 കോടി രൂപ ചെലവിൽ പൊന്നാനി സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമിച്ച കെട്ടിടം മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കും.
പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷനാവും. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പൊന്നാനി സെക്ഷൻ ഓഫിസ്, ഈഴുവത്തിരുത്തി സെക്ഷൻ ഓഫിസ്, പൊന്നാനി സബ് ഡിവിഷൻ ഓഫിസ്, പൊന്നാനി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫിസ് എന്നീ നാല് ഓഫിസുകളാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക.
നാല് ഓഫിസുകൾ വാടകക്കെട്ടിടത്തിൽനിന്ന് മോചനമാകുന്നതോടെ മാസം ഒരു ലക്ഷത്തിലധികം രൂപയാണ് കെ.എസ്.ഇ.ബിക്ക് മിച്ചമായത്. ഒന്നര വർഷംകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. പെരുവണ്ണാമുഴി ചെറുകിട ജലവൈദ്യുതി പദ്ധതി പ്രോജക്ട് മാനേജറുടെ മേൽനോട്ടത്തിൽ ടാറ്റി കൺസ്ട്രക്ഷൻസാണ് നിർമാണം നടത്തിയത്.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, എക്സിക്യൂട്ടിവ് എൻജിനീയർ എൻ.എം. ശ്രീനി, അസി. എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് ബഷീർ, അസി. എൻജിനീയർമാരായ അനിൽകുമാർ, ബാബുരാജ്, സീനിയർ അസി. ഗിരീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.