പൊന്നാനി: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും ശാരീരിക പ്രയാസങ്ങളാൽ ദുരിത ജീവിതം നയിക്കുന്നവർക്കും സാന്ത്വനമേകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി.
1,22,000 രൂപയാണ് സമാഹരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസ്, സ്കൂൾ ലീഡർ റിദ ജർജീസ് എന്നിവരിൽനിന്ന് ‘മാധ്യമം’ ബിസിനസ് സൊല്യൂഷൻസ് മാനേജർ അബ്ദുൽ ഗഫൂർ തുക ഏറ്റുവാങ്ങി. കൂടുതൽ തുക സമാഹരിച്ച ഫഹദ് റാസിഖ്, ഫിൽസ, ഗസാൻ അമാദ്, ഫാത്തിമ ജസ്ന, മുഹമ്മദ് മുസ്തഫ, റന ഫാത്തിമ എന്നീ വിദ്യാർഥികൾക്കും ബെസ്റ്റ് മെന്റർ ഒ.എം. ഫാത്തിമക്കും ‘മാധ്യമ’ത്തിന്റെ ഉപഹാരം നൽകി. സ്കൂളിനുള്ള ഉപഹാരം പ്രിൻസിപ്പൽ ഏറ്റുവാങ്ങി.
ഐ.എസ്.എസ് പ്രസിഡന്റ് പി.വി. അബ്ദുൽ ലത്തീഫ്, അക്കാഡമിക് കോഓഡിനേറ്റർ പി.വി. അബ്ദുൽ ഖാദർ, മാനേജ്മെന്റ് പ്രതിനിധി ആർ.വി. അഷ്റഫ്, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല, ‘മാധ്യമം’ ഹെൽത്ത് കെയർ സ്കൂൾ കോഓഡിനേറ്റർ വി.കെ. സെമീൽ, സ്റ്റാഫ് സെക്രട്ടറി കെ.വി. ഫൈസൽ, വിവിധ സെക്ഷൻ കൺവീനർമാരായ കെ.എച്ച്. ഫൈസൽ (എച്ച്.എസ്), കെ.ബി. ഉബൈദ(യു.പി), റാബിയ സൈനുദ്ദീൻ(എൽ.പി), റഷീന (കെ.ജി), അലി അക്ബർ പൊന്നാനി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.