പൊന്നാനി: ഒരിടവേളക്കുശേഷം പൊന്നാനി നഗരസഭ പരിധിയിൽ തെരുവുനായ് ആക്രമണം പതിവായി. കാൽനടക്കാരെയും ഇരുചക്രവാഹന യാത്രികരെയും തെരുവുനായ്ക്കൾ കൂട്ടമായി എത്തി ആക്രമിക്കുകയാണ്.
കടവനാട് വാരിയത്ത് പടിയിൽ ബൈക്ക് യാത്രികന് നേരെ കൂട്ടമായി എത്തിയ നായ്ക്കളുടെ പരാക്രമത്തിൽ നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തെറിച്ചുവീണ് മധ്യവയസ്കന് പരിക്കേറ്റു.
കടവനാട് സ്വദേശി കാട്ടുപറമ്പിൽ ദേവദാസിനാണ് (52) മുഖത്ത് ഗുരുതര പരിക്കേറ്റത്. കൂടാതെ ദിവസങ്ങൾക്ക് മുമ്പ് കടവനാട് സ്വദേശിയായ നാരോത്ത് വളപ്പിൽ ഷീജക്കും തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നേരത്തെ തനിച്ചെത്തിയിരുന്ന നായ്ക്കൾ ഇപ്പോൾ കൂട്ടത്തോടെയാണ് എത്തുന്നത്.
രാത്രിയിലും പകൽസമയങ്ങളിലും ഗ്രാമീണ പ്രദേശങ്ങൾക്ക് പുറമെ നഗരഭാഗങ്ങളും തെരുവുനായ്ക്കൾ കൈയടക്കിയിരിക്കുകയാണ്. പലയിടത്തും ആടുകളെയും കോഴികളെയും ആക്രമിക്കുന്നതും പതിവായിട്ടുണ്ട്.
രാത്രികാലങ്ങളിൽ വീട്ടുമുറ്റത്തെ വാഹനങ്ങളും വസ്തുക്കളും കടിച്ച് നശിപ്പിക്കുന്നതും ദുരിതമാവുന്നുണ്ട്. പൊന്നാനിക്ക് പുറമെ വെളിയങ്കോട്, മാറഞ്ചേരി മേഖലകളിലും തെരുവുനായ് ശല്യം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.