പൊന്നാനി: പൊന്നാനി ഹാർബറിൽ വാർഫിന്റെയും ലോ ലെവൽ ജെട്ടിയുടെയും നിർമാണത്തിന് തുടക്കം. പൊന്നാനി മത്സ്യബന്ധന തുറമുഖം വികസനത്തിന്റെ ഭാഗമായാണ് പുതിയ വാർഫും വള്ളങ്ങൾക്കായി ലോ ലെവൽ ജെട്ടിയും ലേല ഹാളും പാർക്കിങ് ഏരിയയും നിർമിക്കുന്നത്. വാർഫ് നിർമാണത്തിന് മുന്നോടിയായി ബാർജ് എത്തി. നിലവിലെ വാർഫിനോട് ചേർന്ന് തെക്ക് ഭാഗത്തായി 50 മീറ്റർ നീളത്തിലാണ് വാർഫ് നിർമിക്കുന്നത്.
ഇതിന്റെ നിർമാണം കൂടി പൂർത്തിയായാൽ 20 ബോട്ടുകൾക്ക് കൂടി ഇവിടെ കെട്ടിയിടാനാകും. നിലവിൽ പടിഞ്ഞാറ് ഭാഗത്ത് 100 മീറ്റർ വാർഫാണ് ഉള്ളത്. ഇതോടൊപ്പം ഈ ഭാഗത്തെ ആഴം വർധിപ്പിക്കുന്ന പ്രവൃത്തികളും നടക്കും. കൂടാതെ വള്ളങ്ങൾ മത്സ്യം ഇറക്കുന്ന ഭാഗത്തായി ലോ ലെവൽ ജെട്ടിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
വള്ളങ്ങൾക്ക് സുഗമമായി മത്സ്യം എത്തിക്കുന്നതിനും, യാനങ്ങൾ സുരക്ഷിതമായി കെട്ടിയിടുന്നതിനുമായാണ് ജെട്ടി നിർമിക്കുന്നത്. 140 മീറ്റർ നീളത്തിലാണ് ജെട്ടിയുടെ നിർമാണം. ഇതിനോട് ചേർന്ന് തന്നെ വള്ളങ്ങൾക്കായി ലേല ഹാൾ, പാർക്കിങ് ഏരിയ എന്നിവയുടെ നിർമാണവും ആരംഭിച്ചു. ആറ് കോടി 30 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തികൾ നടക്കുന്നത്. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പദ്ധതി പ്രകാരമാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.