പൊന്നാനി: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറി കത്തികാട്ടി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. പൊന്നാനി മുല്ലാ റോഡ് സ്വദേശി പുത്തൻപുരയിൽ മനാഫാണ് (25) അറസ്റ്റിലായത്.
ഈ മാസം എട്ടിന് രാത്രി പ്രവാസിയുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ മനാഫ് വഴിമധ്യേ കത്തികാട്ടി കവർച്ച നടത്തുകയായിരുന്നു. പൊന്നാനി പൊലീസ് സ്റ്റേഷൻ സ്വദേശിയായ തറീക്കാനകത്ത് നവാസിെൻറ പണമാണ് ഇയാൾ അപഹരിച്ചത്.
പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടിൽനിന്ന് പുതുപൊന്നാനിയിലെ ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ വെച്ചാണ് യുവാവ് ലിഫ്റ്റ് ചോദിച്ചത്. മുല്ലാ റോഡ് പരിസരത്തെത്തിയപ്പോഴാണ് കഴുത്തിൽ കത്തിവെച്ച് കവർച്ച നടത്തിയത്. മഴയായതിനാൽ റോഡരികിൽ ആരുമില്ലെന്നത് മനസ്സിലാക്കിയാണ് ഇയാൾ പണമപഹരിച്ചത്.
പൊന്നാനി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊന്നാനി എസ്.ഐ ബേബിച്ചൻ ജോർജിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊന്നാനി കോടതി റിമാൻറ്ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.