പൊന്നാനി: അനുദിനം വളരുന്ന പൊന്നാനിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകേകാൻ പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് മാൾ വരുന്നു. നഗരസഭയുടെ 2022-23 വാർഷിക ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് മാളിന്റെ കരട് ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ടിന്റെ പ്രദർശനവും പരിശോധനയും നടത്തി.
പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലാണ് പദ്ധതി വിഭാവന ചെയ്യുന്നത്. ബസ് സ്റ്റാൻഡ്, ആധുനിക ഷോപ്പിങ് മാൾ, മത്സ്യ-മാംസ മാർക്കറ്റുകൾ, കൺവെൻഷൻ സെന്റർ, മൾട്ടി പ്ലക്സ് തിയറ്ററുകൾ തുടങ്ങിയവ അടങ്ങുന്ന വിശാലമായ പദ്ധതിയുടൈ ഡി.പി.ആറാണ് തയാറാക്കിയത്.
പൊന്നാനി-ചമ്രവട്ടം ജങ്ഷനിൽ പുതിയ ഹൈവേയിൽ നിർദിഷ്ട ഫ്ലൈഓവറിനോട് ചേർന്നാണ് പദ്ധതി നിർദേശം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈതൂസ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഡി.പി.ആർ തയാറാക്കിയിട്ടുള്ളത്. ഡി.പി.ആർ കൗൺസിൽ യോഗത്തിൽ ഓൺലൈനായി പ്രദർശിപ്പിച്ചു. തുടർന്ന് കരട് ഡി.പി.ആറിന്മേൽ ചർച്ച നടത്തി.ചർച്ചയിലെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ അന്തിമ പ്ലാൻ തയാറാക്കി നിർമാണ പ്രവൃത്തി തുടങ്ങാനാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.