പൊന്നാനി: മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ തന്മാത്ര വരെയുള്ള അഭിനയകലയിലെ മാന്ത്രികൻ മോഹൻലാലിെൻറ ജീവസ്സുറ്റ ചിത്രങ്ങൾക്ക് മണൽ ചിത്രഭാഷ്യമൊരുക്കി ചിത്രകാരനും കലാസംവിധായകനുമായ പൊന്നാനി സ്വദേശി കൃഷ്ണദാസ് കടവനാട്. 'ലാലേട്ടെൻറ ദശാവതാരം' എന്ന ആശയവുമായാണ് മോഹൻലാലിെൻറ വിവിധ കാലഘട്ടങ്ങളിലെ പത്ത് കഥാപാത്രങ്ങൾ മണൽചിത്ര രൂപത്തിൽ കൃഷ്ണദാസ് വരച്ചത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, രാജാവിെൻറ മകൻ, പാദമുദ്ര, കിരീടം, താഴ്വാരം, സദയം, സ്ഫടികം, ഇരുവർ, വാനപ്രസ്ഥം, തന്മാത്ര എന്നീ സിനിമകളിലെ കഥാപാത്രങ്ങളാണ് മണൽ ചിത്രത്തിലൂടെ കൃഷ്ണദാസ് കടവനാട് പുനരാവിഷ്കരിച്ചത്. മോഹൻലാൽ എന്ന നടെൻറ പ്രധാന പത്ത് കഥാപാത്രങ്ങൾ മണൽ ചിത്രത്തിൽ ഒരുങ്ങിയത് ഇതാദ്യമായാണ്. ബാബ കല്യാണി, കോളേജ് കുമാരൻ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ച കൃഷ്ണദാസ് കടവനാടിെൻറ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായത്. കഥാപാത്രങ്ങൾക്കപ്പുറം മോഹൻലാലിെൻറ വിവിധ ജീവിത കാലഘട്ടവും കൂടി ഇതിലൂടെ ചിത്രീകരിക്കാനായെന്ന് അദ്ദേഹം പറഞ്ഞു. മണൽ ചിത്രം കണ്ട മോഹൻലാൽ കൃഷ്ണദാസ് കടവനാടിനെ അഭിനന്ദിക്കുകയും ചെയ്തു.
നേരത്തെയും മണൽ ചിത്രകലയിൽ നിരവധി കലാസൃഷ്ടികൾ ഇദ്ദേഹം നടത്തിയിരുന്നു. പൊന്നാനിയിൽ ഗാല ആർട്സ് നടത്തിയിരുന്ന കൃഷ്ണദാസ് പിന്നീട് സിനിമയിൽ കലാസംവിധായകനായി മാറി. നവമാധ്യമങ്ങളിൽ കൃഷ്ണദാസിെൻറ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.