പൊന്നാനി: കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ അമ്മക്കും രണ്ട് മക്കൾക്കും ഗുരുതരമായി പരിക്കേറ്റു. പൊന്നാനി ഈഴുവരുത്തി കുംഭാരകോളനിയിൽ വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം.
വട്ടേക്കാട് പറമ്പിൽ ചിന്നപ്പെൻറ ഭാര്യ അമ്മു (60), മക്കളായ പ്രകാശ് (36), സന്തോഷ് (33) എന്നിവരെയാണ് മാരകായുധങ്ങളുമായി എത്തിയ സംഘം മർദിച്ചത്. ഇതിൽ പ്രകാശെൻറ പരിക്ക് ഗുരുതരമാണ്. ഇയാളുടെ ഇടതു കൈയിൽ കത്തികൊണ്ട് ഗുരുതരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സന്തോഷിെൻറ മുഖത്തും സാരമായ പരിക്കേറ്റു.
മക്കളെ അക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന അമ്മുവിനെ മർദിക്കുകയും ഇവരുടെ തോളെല്ലിന് പരിക്കേൽക്കുകയും ചെയ്തു. കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. പൊന്നാനി പോലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.