പൊന്നാനി: പത്തേമാരികളുടെ ഇരമ്പവും കടൽ പാട്ടുകളുടെ ഈണവും നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയുമായ പൊന്നാനിയുടെ ഗതകാല ചരിത്രത്തെ പുതുതലമുറക്ക് പരിചയപ്പെടുത്താനായി പൊന്നാനി കടലോരത്ത് തുറമുഖ മ്യൂസിയം നിർമിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പൊന്നാനിയിലെത്തി കടലോരത്തെ ചരിത്രസ്മാരകങ്ങളുൾപ്പെടെ സന്ദർശിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനിയുടെ തീരദേശ ജീവിതത്തിെൻറ അടയാളങ്ങൾ പുനരാവിഷ്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുറമുഖ മ്യൂസിയം നിർമിന്നത്. പുരാതന കാലം മുതൽ വിദേശ രാജ്യങ്ങളുമായി കച്ചവട ബന്ധമുണ്ടായിരുന്ന പൊന്നാനിയുടെ രേഖകളും പത്തേമാരി ജീവിതങ്ങളുടെ പകർപ്പുകളും പ്രദർശിപ്പിക്കുന്ന തരത്തിലായിരിക്കും മ്യൂസിയം വിഭാവനം ചെയ്യുക. കൂടാതെ പൊന്നാനിയുമായി ബന്ധപ്പെട്ട സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ പൊന്നാനിയുടെ പഴയകാല ജീവിതത്തിെൻറ നേർചിത്രങ്ങൾ എന്നിവയും കോർത്തിണക്കിയാണ് മ്യൂസിയം നിർമിക്കുക.
എട്ടുകെട്ട്, നാലുകെട്ട് മാതൃകയിലുള്ള പൊന്നാനിയിലെ തറവാട് വീടുകളുടെ സംരക്ഷണവും ഇതിെൻറ ഭാഗമായി നടത്താനാണ് ആലോചനയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊന്നാനി കോടതി കെട്ടിടത്തെ മ്യൂസിയമാക്കാനാണ് ആലോചനയുള്ളത്. നിലവിൽ വിവിധ ഓഫിസ് കെട്ടിടങ്ങൾ പ്രവർത്തിക്കുന്ന കോടതി സമുച്ചയം തകർച്ച ഭീഷണി നേരിടുകയാണ്.
കെട്ടിടത്തെ പഴയ മാതൃകയിൽ തന്നെ നിലനിർത്തി സംരക്ഷിക്കാനുള്ള പദ്ധതി സർക്കാറിന് സമർപ്പിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ വേഗത്തിൽ നടപടിയുണ്ടാവുകയും തുടർന്ന് കോടതി കെട്ടിട സമുച്ചയം തുറമുഖ മ്യൂസിയമാക്കി മാറ്റാനുമാണ് ആലോചനയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.