പൊന്നാനി: അങ്ങാടിപ്പാലത്തിന് സമീപം അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കാൻ ഉടമക്ക് നഗരസഭ നോട്ടീസ് നൽകി. പാതി പൊളിച്ച് അപകടസാധ്യത വർധിച്ച കെട്ടിടമാണ് പൂർണമായി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി നോട്ടീസ് നൽകിയത്.
ഏഴു ദിവസത്തിനകം പൂർണമായി പൊളിച്ചുമാറ്റിയില്ലെങ്കിൽ അപകടസാധ്യത കണക്കിലെടുത്ത് നഗരസഭതന്നെ നേരിട്ട് പൊളിക്കാനാണ് തീരുമാനം. നഗരസഭയുടെ നിർദേശപ്രകാരം കെട്ടിടത്തിന്‍റെ പടിഞ്ഞാറു ഭാഗം കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയിരുന്നു.
എന്നാൽ, പാതി ഭാഗം പൊളിച്ചതോടെ കെട്ടിടം ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലാണ്. രണ്ട് ഉടമകളുള്ള കെട്ടിടത്തിന്‍റെ ഒരു ഉടമ മാത്രമാണ് ഒരുഭാഗം പൊളിച്ചത്. എന്നാൽ, അടുത്ത ഭാഗം പൊളിക്കാൻ ഉടമ തയാറാവാത്തതാണ് ജീവന് ഭീഷണിയായി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.