മാറഞ്ചേരി: മാറഞ്ചേരിയിലെ തെരുവുനായ് ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് അസി. സെക്രട്ടറിയെ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് ഉപരോധം നടന്നത്.
തെരുവുനായ് ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും അതിനെ ചെറുക്കാൻ പഞ്ചായത്ത് ഭരണസമിതി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് ഉപരോധം നടത്തിയത്. തുടർന്ന് അധികൃതർക്ക് നിവേദനവും കൈമാറി. മണ്ഡലം പ്രസിഡൻറ് ശ്യം പറയരിക്കൽ, ജിനീഷ്, നിഹാൽ, ഫറാസ്, ജിബിൻ ലാൽ, റംഷാദ്, സജീം, സാബിൽ എന്നിവർ പങ്കെടുത്തു
പഞ്ചായത്ത് ഓഫിസ് പരിസരത്തും റോഡുകളിലും തെരുവുനായ്ക്കൾ വിഹരിക്കുന്നത് ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ മൗനം പാലിക്കുന്നതിൽ വെൽഫെയർ പാർട്ടി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മൻസൂർ മാറഞ്ചേരി, ദിനേശ്, ഉമർ, ശംസുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.