പൊന്നാനി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനത്തിൽ വ്യാപാരി സമൂഹത്തെക്കൂടി പങ്കാളിയാക്കിയുള്ള പ്രവർത്തനങ്ങൾക്ക് പൊന്നാനി പൊലീസ് തുടക്കം കുറിച്ചു.
മൈക്രോ കെണ്ടയ്ൻമെൻറ് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ കടകൾ സർക്കാൻ ഉത്തരവ് പ്രകാരം തുറക്കണമെന്ന് പൊലീസ് നിർദേശിച്ചു. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും തൊഴിലാളികൾ വാക്സിൻ എടുത്തവരാണെന്ന് ഉറപ്പാക്കണം. കച്ചവട സ്ഥാപനങ്ങളിൽ കൃത്യമായ അകലം പാലിക്കുകയും സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യണം. കടകളിൽ സാനിറ്റൈസർ, അകലം പാലിച്ചുള്ള മാർക്കിങ് എന്നിവ നിർബന്ധമായും പാലിക്കണം. കൂടാതെ കടകളിലെ ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും മാസ്ക് ധരിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണം. ഇതിനായി വ്യാപാര സംഘടനകൾ അംഗങ്ങൾക്ക് ബോധവത്കരണം നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ വിളിച്ചുചേർത്ത യോഗത്തിൽ വ്യാപാരി സംഘടന പ്രതിനിധികളായ പി.വി. അബ്ദുൽ ലത്തീഫ്, യു.കെ. അബൂബക്കർ, കെ.എ. ഖയ്യൂം, ടി.പി.ഒ. മുജീബ്, എ. കുഞ്ഞിമുഹമ്മദ്, അബ്ദുൽ ഗഫൂർ, സെൻസിലാൽ ഊപ്പാല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.