പൊന്നാനി: പൊന്നാനിയിലെ കാലപ്പഴക്കമേറിയ അങ്ങാടി പാലം പൊളിച്ചു വീതികൂട്ടാൻ തയാറെടുപ്പുകള്‍ ആരംഭിച്ചു. പാലം പുതുക്കിപ്പണിയാനുള്ള പുതിയ രൂപരേഖ തയാറാക്കി.
കനോലി കനാല്‍ വീതി വര്‍ധിപ്പിക്കാൻ കനാലിലെ പാലങ്ങള്‍ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായാണ് പൊന്നാനി അങ്ങാടി പാലവും പുതുക്കിപ്പണിയുന്നത്. പുതിയ പാലം നിർമിക്കാനുള്ള രൂപരേഖ ഒരുങ്ങിക്കഴിഞ്ഞു. ജലവിഭവ വകുപ്പിന്റെ ഡിസൈനിങ് വിഭാഗമായ ഐ.ഡി.ആര്.ബിയാണ് രൂപരേഖ തയാറാക്കുന്നത്.
കനാലിലെ ഉയര്‍ന്ന ജലനിരപ്പില്‍നിന്ന് ആറ് മീറ്റര്‍ ഉയരത്തിലും 45 മീറ്റര്‍ വീതിയിലുമാണ് പാലം നിർമിക്കുക. ഇതിനായി സോയില്‍ ടെസ്റ്റും സർവേയും പൂര്‍ത്തിയായി. ഏകദേശം 25 കോടി രൂപയാണ് നിർമാണച്ചെലവ് കണക്കാക്കുന്നത്.
പാലം വീതി കൂട്ടുന്നതിനനുസരിച്ച് അപ്രോച്ച് റോഡിന്റെ വീതി വര്‍ധിപ്പിക്കാനായി സമീപത്തെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടി വരും. നിലവില്‍ അഞ്ച് മീറ്റര്‍ മാത്രം വീതിയുള്ള പാലത്തിലൂടെ വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. പുതിയ പാലം യാഥാർഥ്യമാവുന്നതോടെ പ്രദേശത്തെ യാത്രദുരിതത്തിന് പരിഹാരമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.