പൊന്നാനി: തിരുവനന്തപുരം-കാസർകോട് തീരദേശ ഇടനാഴിയുടെ ഭാഗമായി പൊന്നാനി അഴിമുഖത്തിന് കുറുകെ ഹൗറ മാതൃകയിൽ നിർമിക്കുന്ന തൂക്കുപാലത്തിെൻറ ആഗോള ടെൻഡര്‍ തുറന്നു. ടെക്നിക്കൽ ടെൻഡറാണ് തുറന്നത്. വിശദ പരിശോധനകൾക്ക് ശേഷം ഫിനാൻഷ്യൽ ടെൻഡർ ഉടൻ തുറക്കും. ഫിനാൻഷ്യൽ ടെൻഡർ പൂർത്തീകരിച്ചാലുടൻ നിർമാണ പ്രവൃത്തികൾ ആരംഭിക്കും.
മാസങ്ങളോളം സർവേ നടത്തി എൽ ആൻഡ് ടി കമ്പനിയാണ് പദ്ധതിയുടെ ഡി.പി.ആർ തയാറാക്കിയത്. കോഴിക്കോട്-എറണാകുളം റൂട്ടിലെ ചരക്ക് വാഹനങ്ങളുടെ ഭാരം, ചരക്ക് ഇനം, വാഹനങ്ങളുടെ എണ്ണം, വാണിജ്യ-വ്യവസായ സാധ്യതകൾ, ടൂറിസം സാധ്യതകൾ എന്നിവ വിലയിരുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
നിർവഹണ ഏജന്‍സിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്പ്പറേഷന് കേരളയുടെ നേതൃത്വത്തിലാണ് ടെൻഡര്‍ നടപടികൾ പൂർത്തീകരിച്ചത്. 282 കോടി രൂപയാണ് പദ്ധതി അടങ്കലായി ഡി.പി.ആർ പ്രകാരമുള്ളത്. മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ ഇടപെടലിൽ ബജറ്റില്‍ ഇടം പിടിച്ച പ്രധാന കിഫ്ബി പദ്ധതികളിലൊന്നാണ് പൊന്നാനി തൂക്കുപാലം. ഇറിഗേഷന്‍, ഹാര്‍ബര്‍, പോര്‍ട്ട്, റവന്യു, പൊതുമരാമത്ത്, ദേശീയ പാത എന്നീ വകുപ്പുകളുടെ സഹായത്തോടെ ആർ.ബി.ഡി.സി.കെയാണ് പദ്ധതിയുടെ നിർവഹണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.