പൊന്നാനി: നിർമാണോദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസത്തിനൊടുവിൽ പൊന്നാനി ബസ് സ്റ്റാൻഡ് നിർമാണത്തിന് തിങ്കളാഴ്ച തുടക്കമാവും. നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റിവ് സൊസൈറ്റി ഉദ്യോഗസ്ഥർ ബസ് സ്റ്റാൻഡിൽ ലേ ഔട്ട് മാർക്കിങ് നടത്തി. തിങ്കളാഴ്ച മുതൽ ഫൗണ്ടേഷൻ ജോലികളാണ് ആരംഭിക്കുക. യാർഡ് ഇന്റർലോക്ക് പൂർത്തീകരിച്ച ശേഷം മറ്റു പ്രവൃത്തികൾ നടക്കും. നിർമാണം നടക്കുമ്പോൾ ബസുകളുടെ പാർക്കിങ്ങും ക്രമീകരിക്കും. പി. നന്ദകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരേസമയം, ഒമ്പത് ബസുകൾക്ക് അകത്തേക്ക് പ്രവേശിക്കാവുന്ന തരത്തിലാണ് സ്റ്റാൻഡ് വിഭാവനം ചെയ്തിരിക്കുന്നത്. ശുചിമുറി കോംപ്ലക്സ്, കാത്തിരിപ്പ് കേന്ദ്രം, ലഘു ഭക്ഷണശാല എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. നിലവിൽ അസൗകര്യങ്ങളുടെ നടുവിലാണ് സ്റ്റാൻഡ്. യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ദുരിതം കണക്കിലെടുത്താണ് പുതിയ സ്റ്റാൻഡിനായുള്ള പദ്ധതി തയാറാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.