പൊ​ന്നാ​നി​യി​ലെ സാം​സ്കാ​രി​ക ഇ​രി​പ്പി​ട കേ​ന്ദ്രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വരൂ, അ​റ​ബി​ക​ട​ലി​ന്‍റെ തീ​ര​ത്ത് കാ​റ്റേ​റ്റി​രി​ക്കാം...പൊ​ന്നാ​നി​യി​ൽ കാ​റ്റാ​ടി ത​ണ​ലി​ലി​രി​ക്കാ​ൻ സാം​സ്‌​കാ​രി​ക ഇ​രി​പ്പി​ട കേ​ന്ദ്രം തു​റ​ന്നു

പൊ​ന്നാ​നി: അ​റ​ബി​ക​ട​ലി​ന്റെ തീ​ര​ത്ത് ക​ട​ൽ​കാ​റ്റേ​റ്റ് കാ​റ്റാ​ടി ത​ണ​ലി​ലി​രി​ക്കാ​ൻ പൊ​ന്നാ​നി​യി​ൽ സാം​സ്‌​കാ​രി​ക ഇ​രി​പ്പി​ട കേ​ന്ദ്രം ഒ​രു​ങ്ങി. ന​ഗ​ര​സ​ഭ ഭ​ര​ണാ​സ​മി​തി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും സാം​സ്‌​കാ​രി​ക കേ​ന്ദ്രം എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പാ​ർ​ക്ക് ഒ​രു​ക്കി​യ​ത്.

ക​ട​ലോ​ര ടൂ​റി​സം ല​ക്ഷ്യ​മി​ട്ട് 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ജീ​ലാ​നി ന​ഗ​ർ ക​ട​ൽ തീ​ര​ത്ത് ഇ​രി​പ്പി​ടം നി​ർ​മി​ച്ച​ത്. ര​ണ്ട് വ​ർ​ഷം മു​മ്പാ​ണ് വ​നം​വ​കു​പ്പ് ന​ൽ​കി​യ കാ​റ്റാ​ടി​തൈ​ക​ൾ ക​ട​ലോ​ര​ത്ത് ന​ട്ട​ത്. ഇ​തി​ന്റെ ത​ണ​ലി​ലാ​ണ് ന​ഗ​ര​സ​ഭ ഇ​രി​പ്പി​ട​ങ്ങ​ളോ​ട് കൂ​ടി​യ മ​നോ​ഹ​ര പാ​ർ​ക്ക് പ​ണി​ക​ഴി​പ്പി​ച്ച​ത്. ത​റ​യി​ൽ 3000 ച​തു​ര​ശ്ര അ​ടി​യി​ൽ ക​ട്ട വി​രി​ച്ചി​ട്ടു​ണ്ട്. നാ​ലു​പേ​ർ​ക്ക്‌ വീ​തം ഇ​രി​ക്കാ​വു​ന്ന 15 ഇ​രി​പ്പി​ട​ങ്ങ​ൾ സ​ജ്ജ​മാ​ക്കി. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ പാ​ർ​ക്കി​നോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്കാ​നും ന​ഗ​ര​സ​ഭ പ​ദ്ധ​തി ത​യാ​റാ​കു​ന്നു​ണ്ട്.

ഹൈ​മാ​സ്റ്റ് വി​ള​ക്കും സ്ഥാ​പി​ക്കും. 2018 ൽ ​കൊ​ല്ല​ൻ​പ​ടി​യി​ലെ മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭ ക​വി​മു​റ്റം സാം​സ്‌​കാ​രി​ക പാ​ർ​ക്ക് നി​ർ​മി​ച്ചി​രു​ന്നു. പാ​ർ​ക്കി​ന്റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പ്പു​റം നി​ർ​വ​ഹി​ച്ചു. പൊ​തു​മ​രാ​മ​ത്ത് കാ​ര്യ സ്ഥി​ര സ​മി​തി ചെ​യ​ർ​മാ​ൻ ഒ.​ഒ. ഷം​സു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ എം. ​ആ​ബി​ദ, ര​ജീ​ഷ് ഊ​പ്പാ​ല, കൗ​ൺ​സി​ല​ർ ഗി​രീ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​കെ ജം​ഷീ​ന മൊ​യ്‌​ദു സ്വാ​ഗ​ത​വും ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​ർ സു​ജി​ത്ത് ഗോ​പി​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Samskarika Iripida Kendra has been set up in Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.