നാ​രാ​യ​ണ​ൻ

ബ​ലാ​ത്സം​ഗം: 57കാരന് 12 വ​ർ​ഷം ക​ഠി​ന ത​ട​വ്

പൊ​ന്നാ​നി: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി 48 കാ​രി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്ത 57കാ​ര​ന് 12 വ​ര്‍ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ന​രി​പ്പ​റ​മ്പ് സ്വ​ദേ​ശി നാ​രാ​യ​ണ​നെ​യാ​ണ് (57) പൊ​ന്നാ​നി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി സു​ബി​ത ചി​റ​ക്ക​ൽ ശി​ക്ഷി​ച്ച​ത്.

2019 ന​വം​ബ​ർ 28നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി പ​രാ​തി​ക്കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. പി​ഴ അ​ട​ക്കു​ന്ന പ​ക്ഷം അ​തി​ജീ​വി​ത​ക്ക് ന​ല്‍കും. അ​തി​ജീ​വി​ത​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​നാ​യി ജി​ല്ല ലീ​ഗ​ല്‍ സ​ർ​വി​സ് അ​തോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ല്‍കി.

പൊ​ന്നാ​നി സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന സ​ണ്ണി ചാ​ക്കോ, സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന ബേ​ബി​ച്ച​ന്‍ ജോ​ര്‍ജ്, അ​നി​ല്‍ കു​മാ​ര്‍, എ​സ്.​സി.​പി.​ഒ മ​ഞ്ജു​ള എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ിച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​കെ. സു​ഗു​ണ ഹാ​ജ​രാ​യി.

Tags:    
News Summary - Sexual assaulting- 57-year-old sentenced to 12 years rigorous imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.