പൊന്നാനി: കടലിലുണ്ടായ ന്യൂനമർദത്തെത്തുടർന്ന് തീരമേഖലയിൽ ശക്തമായ കാറ്റും കടലേറ്റവും. തിങ്കളാഴ്ച പുലർച്ച രണ്ടോടെയുണ്ടായ കാറ്റിൽ പൊന്നാനി അഴീക്കലിലെ ഓടിട്ട വീടിെൻറ മുൻഭാഗം പൂർണമായി തകർന്നു. പൊന്നാനി അഴീക്കൽ സ്വദേശി കോലാജിയാരകത്ത് കുഞ്ഞൻ ബാവയുടെ വീടിനാണ് തകർച്ച.
സ്ഥിരമായി വീടിെൻറ മുൻഭാഗത്ത് കിടന്നുറങ്ങാറുള്ള ഗൃഹനാഥൻ അപകട സമയത്ത് അകത്തായതിനാൽ വൻദുരന്തം ഒഴിവായി. വലിയ ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് തകർന്നത് കണ്ടത്. ഒരുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പുലർച്ച മുതൽ മേഖലയിൽ ശക്തമായ കാറ്റാണ് ആഞ്ഞടിച്ചത്. കൂടാതെ നേരിയ തോതിൽ കടലേറ്റവും ഉണ്ട്.
കഴിഞ്ഞദിവസം ഫിഷറീസ് വകുപ്പ് നൽകിയ മുന്നറിയിപ്പിനെത്തുടർന്ന് മത്സ്യബന്ധനത്തിനായി ആരും കടലിലിറങ്ങിയിട്ടില്ല. ബോട്ടുകളും മറ്റു മത്സ്യബന്ധന യാനങ്ങളും കരയിൽ തന്നെ വിശ്രമത്തിലാണ്.
അതേസമയം, തുടർച്ചയായുള്ള മഴയിൽ തീരദേശം വെള്ളക്കെട്ട് ഭീഷണിയിലാണ്. മഴവെള്ളം ഒഴുക്കിവിടാൻ സംവിധാനമില്ലാത്തതിനാലാണ് ചളിവെള്ളമുൾപ്പെടെ കെട്ടിനിൽക്കുന്നത്. മരക്കടവ് മീൻ ചാപ്പകൾക്ക് സമീപവും അലിയാർ പള്ളി-മുറിഞ്ഞഴി റോഡും വെള്ളക്കെട്ടിലാണ്.
തുടർച്ചയായുണ്ടാവുന്ന കാലാവസ്ഥ മുന്നറിയിപ്പിൽ തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാണ്. കോവിഡിനെത്തുടർന്നും ട്രോളിങ് നിരോധനത്തെത്തുടർന്നും കടലിൽ മാസങ്ങളോളം ഇറങ്ങാതിരുന്നവർക്ക് കാലാവസ്ഥ മുന്നറിയിപ്പിലും തൊഴിൽ ദിനങ്ങളാണ് നഷ്ടമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.