പൊന്നാനി: ഫിഷിങ് ഹാർബറിലെ ടോൾ പിരിവിനുള്ള ടെൻഡർ നടപടി പൂർത്തീകരിച്ചു. ഇനി മുതൽ ബോട്ടുകൾ ഹാർബറിൽ അടുപ്പിക്കുന്നതിനും ഹാർബറിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനും ടോൾ നൽകേണ്ടി വരും. പൊന്നാനി ഹാർബർ എൻജിനീയറിങ് വകുപ്പ് ഓഫിസിൽ നടന്ന ടെൻഡർ നടപടികളിലാണ് ടോൾ പിരിവുകാരെ നിശ്ചയിച്ചത്.
രണ്ട് ഘട്ടങ്ങളിലായി ഇ ടെൻഡറും ലേല നടപടികളും നടന്നു. അഞ്ച് പേർ ലേലത്തിലും ഒരാൾ ടെൻഡറിലും പങ്കെടുത്തു. ഉയർന്ന തുകയായി കണക്കാക്കിയ 32.1 ലക്ഷം രൂപക്കാണ് ലേലം ഉറപ്പിച്ചത്. സർക്കാറുമായി ധാരണാപത്രം ഒപ്പുവെച്ച് കഴിയുന്ന മുറക്ക് ടോൾ ആരംഭിക്കും. ഒരു വർഷമാണ് ടോൾ കാലാവധി. ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെൻഡർ നടക്കും. ബോട്ടുകൾക്ക് 60, ചെറുവള്ളങ്ങൾക്ക് 50, വാഹനങ്ങൾക്ക് 15 മുതൽ 85 രൂപ വരെയാണ് തുക നിശ്ചയിച്ചിട്ടുള്ളത്. ടോൾ വരുമാനത്തിൽ നിന്നുള്ള നിശ്ചിത തുക ഹാർബറിലെ വികസന പ്രവർത്തനങ്ങൾക്ക് തന്നെ വിനിയോഗിക്കാനാണ് സർക്കാർ തീരുമാനം.
നൂറു കണക്കിന് ബോട്ടുകൾ ദിനംപ്രതിയെത്തുന്ന ഹാർബറിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ടോൾ ഏർപ്പെടുത്തുന്നത് ഗുണകരമാവുമെന്നാണ് കണക്കുകൂട്ടൽ. ടോൾ ആരംഭിക്കുന്നതോടെ ഗേറ്റിൽ സ്ഥിരം കാവൽക്കാരെൻറ സേവനം ലഭ്യമാകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.