പൊന്നാനി: കൊല്ലൻപടിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു. തൊഴിലാളികൾ കെട്ടിടത്തിന് പുറത്തായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം.
പൊന്നാനി കൊല്ലൻപടി സെൻററിൽ സർവിസ് സഹകരണ ബാങ്കിന് സമീപം ബസ്സ്റ്റാൻഡ് റൂട്ടിൽ അടി മോളിത്തറയിൽ ദാസെൻറ ഉടമസ്ഥയിൽ ക്ലിനിക്കിനായി നിർമിക്കുന്ന കെട്ടിടമാണ് തകർന്നത്.
ശനിയാഴ്ചയാണ് കെട്ടിടത്തിെൻറ വാർപ്പ് ആരംഭിച്ചത്. ഒരു ഭാഗം വാർപ്പ് പൂർത്തീകരിച്ച് തൊട്ടടുത്ത ഭാഗത്തെ വാർപ്പ് പ്രവൃത്തികൾ നടക്കുന്നതിനിടെയാണ് വാർപ്പ് പൂർത്തിയായ ഭാഗം തകർന്നുവീണത്.
വാർപ്പ് പൂർത്തീകരിച്ച് മണിക്കൂറുകൾക്കകംതന്നെ തകരുകയായിരുന്നു.
വലുപ്പം കുറഞ്ഞ കമ്പികൾ ഉപയോഗിച്ച് നിർമാണം നടത്തിയതാണ് തകർച്ചക്കിടയാക്കിയതെന്നാണ് ആരോപണം. തൊഴിലാളികൾ മിനിറ്റുകൾക്കു മുമ്പ് അപകട സ്ഥലത്തുനിന്ന് മാറിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. അപകടത്തിൽ ഒരു തൊഴിലാളിക്ക് നിസ്സാര പരിക്കേറ്റു. ഇയാളെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.