പൊന്നാനി: നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള പൊന്നാനിയുടെ പഴയ കാല ജീവിതാവസ്ഥകൾ നിറക്കൂട്ടിലൂടെ പുനഃസൃഷ്ടിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ. പൊന്നാനിയിലെ ഹാർബറിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ പാണ്ടികശാലയുടെ ചുവരുകളിലാണ് പൊന്നാനിയുടെ ഗതകാല പാരമ്പര്യത്തിന് ഛായക്കൂട്ടുകളിൽ ജീവൻ വെക്കുന്നത്.
മത്സ്യ ബന്ധനം, പരമ്പരാഗത തൊഴിലുകൾ, പഴയ കാല തറവാടുകൾ, സാംസ്കാരിക അടയാളങ്ങൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് ചുമർചിത്ര രചന. കൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും തെരുവുകളിൽ ബിനാലെയുടെ ഭാഗമായി വരച്ച ചുമർചിത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട യുവ ചിത്രകലാകാരൻമാരുടെ കൂട്ടായ്മയായ ചാർക്കോൾ അംഗങ്ങളാണ് ഈ ഉദ്യമത്തിന് പിന്നിൽ.
പൊന്നാനിയുടെ പൈതൃക തുടിപ്പുകളെ വീണ്ടെടുക്കാനായി രൂപം കൊണ്ട തിണ്ടീസിെൻറ നേതൃത്വത്തിൽ ചിത്രകാരൻമാരായ സലാം ഒളാട്ടയിൽ, സിറാജ്, കിഷോർ, മണി, മോഹൻ ആലങ്കോട്, സബീൽ, അതുൽ, അക്ഷയ്, മുരളി എന്നിവർ ചേർന്നാണ് ചുമർചിത്രത്തിെൻറ പുതുവഴി തേടുന്നത്. ദിനംപ്രതി നിരവധി പേരെത്തുന്ന പൊന്നാനിയിലെ പാണ്ടികശാലയിൽ തെളിയുന്ന ചുമർചിത്രങ്ങൾ പുതിയ തലമുറക്ക് പഴയ കാലത്തെ പരിചയപ്പെടുത്തുക കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.