പൊന്നാനി: കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ ഭാരതപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും മഴ ശക്തമായതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ അണക്കെട്ടിെൻറ ഷട്ടർ തുറക്കുകയും ചെയ്ത സാഹചര്യത്തിൽ ഭാരതപ്പുഴയോരവാസികൾ ആശങ്കയിലായി. പ്രളയം ഒഴിഞ്ഞതിെൻറ ആശ്വാസത്തിലായിരുന്ന ഭാരതപ്പുഴയോരവാസികൾക്ക് ജലനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. കാഞ്ഞിരപ്പുഴ ഡാമിെൻറ ഷട്ടറുകൾ 50 മീറ്ററോളമാണ് ഉയർത്തിയത്.
വെള്ളിയാങ്കല്ലിൽ ജലനിരപ്പ് വർധിച്ചിട്ടുണ്ട്. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിെൻറ ചില ഷട്ടറുകളും തുറന്നിട്ടുണ്ട്. മഴ ശക്തി പ്രാപിച്ചതോടെ കുന്തിപ്പുഴയിലും ഭാരതപ്പുഴയിലും വെള്ളം ക്രമാതീതമായി വർധിച്ചിട്ടുണ്ട്.
ഒഴുക്കിനൊപ്പം മഴയും ശക്തമായതോടെ പുഴ കരകവിഞ്ഞൊഴുകുമെന്ന ഭയപ്പാടിലാണ് പുഴയോരത്തുള്ളവർ. പൊന്നാനി പുഴയോര റോഡ് നിർമാണ ഭാഗമായി റോഡ് ഉയർത്തിയതിനാൽ പുഴ കരകവിഞ്ഞില്ലെങ്കിലും റോഡിനൊപ്പം ഉയരത്തിലാണ് വേലിയേറ്റ സമയങ്ങളിൽ വെള്ളം ഉയരുന്നത്. മഴ തുടർന്നാൽ വെള്ളം റോഡിലേക്കെത്തുമെന്ന ഭീതിയിലാണ് പുഴയോരവാസികൾ.
മുൻ വർഷങ്ങളിലും പ്രളയമുണ്ടായിട്ടും ഭാരതപ്പുഴയിലെ വെള്ളം കർമ റോഡിന് താഴെയുള്ള പൈപ്പുകളിലൂടെ ഒഴുകിയെത്തുന്നത് തടയാൻ ഇനിയും ശാശ്വത നടപടികളായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.