പൊന്നാനി: തൃക്കാണപുരം-നരിപറമ്പ്-പൊന്നാനി പഴയ ദേശീയപാത നവീകരണത്തിന് 20 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചു.അനുമതി നൽകിയുള്ള വിവരം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽനിന്ന് ലഭിച്ചതായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സെൻട്രൽ റോഡ് ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. തൃക്കണാപുരം മുതൽ പൊന്നാനി വരെയുള്ള 20 കി.മീ. റോഡാണ് നവീകരിക്കുക.
സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും എം.പി അറിയിച്ചു. ടൗണുകളുടെ നവീകരണവും നരിപ്പറമ്പിലെ ട്രാഫിക് സ്ക്വയറും ഉൾപ്പെടെ പ്രസ്തുത റോഡിന്‍റെ സമ്പൂർണ പുനരുദ്ധാരണമാണ് ലക്ഷ്യമിടുന്നത്.
അതേസമയം, കേന്ദ്രം അനുവദിച്ച ഫണ്ട് സംസ്ഥാന സർക്കാറിന്‍റെ സമ്മർദഫലമാണെന്ന കെ.ടി. ജലീൽ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വിമർശനം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.