പൊന്നാനി: ബിയ്യം കായൽ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തെ പുളിക്കകടവ് പാലത്തിൽ യാത്രക്ക് നിരോധനം ഏർപ്പെടുത്തി ജില്ല കലക്ടർ ഉത്തരവിട്ടു. പാലത്തിന്റെ അവസ്ഥ ശോചനീയമാണെന്നും പലഭാഗങ്ങളും തുരുമ്പെടുത്തു നശിച്ചതിനാൽ ഇതുവഴിയുള്ള യാത്ര അപകടങ്ങൾക്കിടയാക്കുമെന്ന തഹസിൽദാറുടെയും ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം .
പാലം പൊന്നാനി മുനിസിപ്പാലിറ്റി ഏറ്റെടുത്ത് അറ്റുകുറ്റപണി പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുന്നത് വരെ നിരോധനം ഏർപ്പെടുത്തിയാണ് ഉത്തരവ്. പാലത്തിലേക്ക് പ്രവേശിക്കാവുന്ന രണ്ട് അറ്റങ്ങളിലും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി പ്രവേശനം തടഞ്ഞുള്ള ബാരിക്കേഡ് സ്ഥാപിക്കണമെന്നും പാലത്തിലൂടെയുള്ള യാത്ര നിരോധനം സംബന്ധിച്ച വിവരം പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. പൊന്നാനി നഗരസഭയേയും മാറഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിച്ചുള്ള പുളിക്കടവ് പാലം 2011ലാണ് നിർമാണം പൂർത്തിയാക്കി തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.