കു​റ്റി​ക്കാ​ട് ക​ണ്ണ​പ്പി​ലെ വാ​വു​വാ​ണി​ഭം

കാ​ർ​ഷി​ക സം​സ്കൃ​തി​ ഓ​ർ​മ​പ്പെ​ടു​ത്തി കു​റ്റി​ക്കാ​ട് ക​ണ്ണ​പ്പി​ൽ വാ​വു​വാ​ണി​ഭം ഇ​ന്ന്

പൊ​ന്നാ​നി: മ​ണ്ണും മ​നു​ഷ്യ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്റെ നേ​ർ​കാ​ഴ്ച​യാ​യ പൊ​ന്നാ​നി കു​റ്റി​ക്കാ​ട് ക​ണ്ണ​പ്പി​ൽ വാ​വു​വാ​ണി​ഭം വ​ർ​ണ​പ്പൊ​ലി​മ​യോ​ടെ ഞാ​യ​റാ​ഴ്ച ആ​ഘോ​ഷി​ക്കും. ദീ​പാ​വ​ലി​യോ​ട​നു​ബ​ന്ധി​ച്ച് പു​രാ​ത​ന​കാ​ലം മു​ത​ൽ​ക്കു​ത​ന്നെ പൊ​ന്നാ​നി​യി​ൽ ന​ട​ന്നു​വ​രാ​റു​ള്ള​താ​ണ് കു​റ്റി​ക്കാ​ട് ക​ണ്ണ​പ്പി​ൽ വാ​വു​വാ​ണി​ഭം. പൊ​ന്നാ​നി എ.​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ത​ൽ ച​ന്ത​പ്പ​ടി വ​രെ​യു​ള്ള റോ​ഡി​ന്റെ ഇ​രു​പു​റ​ങ്ങ​ളി​ലു​മാ​യി​ട്ടാ​ണ് വാ​ണി​ഭ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

പ​ഴ​യ​കാ​ല​ത്ത് കു​റ്റി​ക്കാ​ട് ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള വാ​ണി​ഭ​ക്ക​ള​ത്തി​ലാ​ണ് ക​ണ്ണ​പ്പി​ൽ വാ​വു​വാ​ണി​ഭം ന​ട​ന്നി​രു​ന്ന​ത്. ഭാ​ര​ത​പ്പു​ഴ​യി​ൽ വാ​വു​ബ​ലി​ക്കെ​ത്തു​ന്ന​വ​രെ മു​ഖ്യ​മാ​യും ല​ക്ഷ്യ​മി​ട്ടാ​ണ് വാ​വു​വാ​ണി​ഭം കൊ​ണ്ടാ​ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ക്ഷേ​ത്ര​ത്തി​നോ​ട് ചേ​ർ​ന്ന് കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും ഉ​യ​ർ​ന്ന​തോ​ടെ വാ​ണി​ഭം റോ​ഡ​രി​കി​ലേ​ക്ക് മാ​റി. ഒ​ന്ന​ര നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള മ​ല​ബാ​റി​ലെ ത​ന്നെ പു​രാ​ത​ന​വാ​ണി​ഭ​മാ​ണ് കു​റ്റി​ക്കാ​ട് ക​ണ്ണ​പ്പി​ൽ വാ​ണി​ഭ​മെ​ന്നാ​ണ് പ​ഴ​മാ​ക്കാ​ർ പ​റ​യു​ന്ന​ത്. ന​ഗ​ര​വ​ത്ക​ര​ണ​ത്തി​നു​മു​മ്പ് നാ​ട​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ മു​ത​ൽ മ​റ്റ് ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വ​രെ വി​റ്റ​ഴി​ച്ചി​രു​ന്ന നാ​ട​ൻ ച​ന്ത എ​ന്ന നി​ല​യി​ൽ പ്ര​സി​ദ്ധ​മാ​യ വാ​ണി​ഭ​ത്തി​ൽ പ​ങ്കു​കൊ​ള്ളാ​ൻ ദൂ​ര ദി​ക്കു​ക​ളി​ൽ നി​ന്നു​പോ​ലും നി​ര​വ​ധി​പേ​രാ​ണ് എ​ത്തി​യി​രു​ന്ന​ത്. ധ​ന​വി​നി​യോ​ഗം പ​രി​മി​ത​മാ​യി​രു​ന്ന കാ​ല​ത്ത് ബാ​ർ​ട്ട​ർ സ​മ്പ്ര​ദാ​യ​ത്തി​ന്റെ പ​ക​ർ​പ്പു​കൂ​ടി​യാ​യി​രു​ന്നു കു​റ്റി​ക്കാ​ട് വാ​വു​വാ​ണി​ഭം.

മ​ല​പ്പു​റം ജി​ല്ല​ക്കു പു​റ​മെ അ​യ​ൽ​ജി​ല്ല​ക​ളാ​യ പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും ത​ങ്ങ​ളു​ടെ വി​ൽ​പ​ന വ​സ്തു​ക്ക​ളു​മാ​യി പൊ​ന്നാ​നി​യി​ൽ എ​ത്താ​റു​ണ്ട്. നാ​ട​ൻ കാ​ർ​ഷി​ക വി​ള​ക​ളും നാ​ട​ൻ സാ​ധ​ന​ങ്ങ​ളു​മാ​ണ് വാ​ണി​ഭ​ത്തി​ൽ ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തു​ന്ന​ത്. മ​ധു​ര​ക്കി​ഴ​ങ്ങ്, കൂ​ർ​ക്ക, ക​രി​മ്പ്, നെ​ല്ലി​ക്ക, കൂ​വ തു​ട​ങ്ങി​യ നാ​ട​ൻ കാ​ർ​ഷി​ക ഫ​ല​ങ്ങ​ളും മ​ൺ​പാ​ത്ര​ങ്ങ​ൾ, കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള വി​വി​ധ ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ, ഔ​ഷ​ധ​ചെ​ടി​ക​ൾ, അ​ല​ങ്കാ​ര ചെ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും വി​ൽ​പ​ന​ക്കാ​യി എ​ത്തി​യി​ട്ടു​ണ്ട്.

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പൊ​ന്നാ​നി, തി​രൂ​ർ താ​ലൂ​ക്കി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി പേ​ർ എ​ത്താ​റു​ണ്ട്. വാ​വു വാ​ണി​ഭം പൊ​ന്നാ​നി​യു​ടെ പൈ​തൃ​കോ​ത്സ​വ​മാ​യാ​ണ് ന​ഗ​ര​സ​ഭ കൊ​ണ്ടാ​ടു​ന്ന​ത്. ഇ​ത്ത​വ​ണ കു​ട്ടി​ക​ൾ​ക്ക് നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​മാ​യി പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് പൈ​തൃ​കോ​ത്സ​വ​ത്തെ ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. പൂ​ത​ൻ, തി​റ, തെ​യ്യം, മ​ണ്ണാ​റ പൂ​തം, ന​ന്തു​ണി​പ്പാ​ട്ട്, വി​ല്ല​ടി​ച്ചാ​ൻ പാ​ട്ട്, പു​ള്ളു​വ വീ​ണ, പു​ള്ളു​വ​ക്കു​ടം എ​ന്നി​വ​യെ​ല്ലാം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Vavuvanibham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.