പൊന്നാനി: പൊന്നാനി കോൾ മേഖലയിൽ ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള ജലപക്ഷി സർവേ നടത്തി. പൊന്നാനി കോൾ മേഖലയിലുൾപ്പെട്ട ഉപ്പുങ്ങൽ കടവ്, മാറഞ്ചേരി, നരണിപ്പുഴ, അടാട്ട്, മനക്കൊടി എന്നിങ്ങനെ പന്ത്രണ്ടോളം കോൾ പാടങ്ങളിലാണ് സർവേ നടത്തിയത്.
61 ഇനങ്ങളിലായി 16,634 നീർപ്പക്ഷികളെയാണ് സർവേയിൽ കണ്ടെത്തിയതെന്ന് സർവേയുടെ ചുമതലയുള്ള ഡോ. പി.ഒ. നമീർ പറഞ്ഞു. 2021ലെ സർവേയിൽ 15,959 പക്ഷികളെയാണ് രേഖപ്പെടുത്തിയത്.
നീർക്കാക്ക, ചൂളാൻ എരണ്ട, ചിന്നമുണ്ടി, വരി എരണ്ട, നീലക്കോഴി തുടങ്ങിയ പക്ഷികളെയാണ് കൂടുതൽ കണ്ടെത്തിയത്. സർവേയിൽ അറുപതോളം പേർ പങ്കെടുത്തു. കഴിഞ്ഞ 31 വർഷമായി മുടങ്ങാതെ സർവേ നടക്കുന്നുണ്ട്. സി.പി. സേതുമാധവൻ, ഷിനോ ജേക്കബ് തുടങ്ങിയ പക്ഷിനിരീക്ഷകർ സർവേക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.