പൊ​ന്നാ​നി​യി​ൽ സ്ഥാ​പി​ച്ച കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ

സ​ന്ദ​ർ​ശി​ക്കു​ന്നു

കാലാവസ്ഥ നിരീക്ഷണ സംവിധാനം ഇനി പൊന്നാനിയിലും

പൊ​ന്നാ​നി: സം​സ്ഥാ​ന​ത്തു​ട​നീ​ളം മ​ഴ​മാ​പി​നി സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ന്നാ​നി​യി​ലും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം ത​യാ​റാ​യി. പൊ​ന്നാ​നി മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് മു​ക​ളി​ലാ​യാ​ണ് മ​ഴ​മാ​പി​നി സ്ഥാ​പി​ച്ച​ത്. ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച ഏ​ക സ്റ്റേ​ഷ​ൻ പൊ​ന്നാ​നി​യി​ലേ​താ​ണ്.

പ​ദ്ധ​തി​ക്ക് മു​ന്നോ​ടി​യാ​യി പി. ​ന​ന്ദ​കു​മാ​ർ എം.​എ​ല്‍.​എ‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു. സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ്വ​ത​ന്ത്ര സോ​ഫ്‌​റ്റ് വെ​യ​ര്‍ സ്ഥാ​പ​ന​മാ​യ ഐ​സി​ഫോ​സി​നാ​ണ് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല. ഐ.​ഒ.​ടി അ​ധി​ഷ്ഠി​ത മ​ഴ​മാ​പി​നി​ക​ളും താ​പ​നി​ല, ഈ​ര്‍പ്പം തു​ട​ങ്ങി​യ​വ അ​ള​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍നി​ന്നു​ള്ള വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​നും ദൃ​ശ്യ​വ​ത്ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ വെ​ബ് ആ​പ്ലി​ക്കേ​ഷ​ന്‍ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഇ​തി​നോ​ടൊ​പ്പം ഒ​രു​ക്കും. മ​ഴ​യു​ടെ തോ​ത്, കാ​റ്റി​ന്റെ ഗ​തി, ദി​ശ, കാ​ലാ​വ​സ്ഥ മാ​റ്റം എ​ന്നി​വ അ​റി​യു​ന്ന​തി​ന് ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും. ദു​ര​ന്ത​നി​വാ​ര​ണ സേ​ന​ക്കും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കും ക​ര്‍ഷ​ക​ര്‍ക്കും ഈ ​സം​വി​ധാ​നം ഉ​പ​കാ​ര​പ്ര​ദ​മാ​കും. ഡി​സം​ബ​ര്‍ മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

Tags:    
News Summary - Weather monitoring system now in Ponnani too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.