പൊന്നാനി: മാസ്ക് ധരിക്കാത്തത് ചോദ്യംചെയ്ത സെക്ടറൽ മജിസ്ട്രേറ്റിനോടും സംഘത്തോടും തട്ടിക്കയറുകയും കൃത്യമായ മേൽവിലാസം നൽകാൻ വിസമ്മതിക്കുകയും ചെയ്ത യുവാവിനെ ബൈക്ക് നമ്പറിെൻറ സഹായത്തോടെ പൊലീസ് പിടികൂടി പിഴയടപ്പിച്ചു. വ്യാഴാഴ്ച രാവിലെ തവനൂർ പഞ്ചായത്തിൽ നിരീക്ഷണം നടത്തുകയായിരുന്ന ഉദ്യോഗസ്ഥരോടാണ് കടകശ്ശേരിക്കടുത്തുവെച്ച് യുവാവ് മോശമായി പ്രതികരിച്ചത്.
പിഴയടക്കാൻ പേരും വീട്ടുപേരും മാത്രം ഉറക്കെ വിളിച്ചുപറഞ്ഞ യുവാവ് പക്ഷേ, ഫോൺ നമ്പർ ഉൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ നൽകാൻ തയാറായില്ല. "ഇതു വെച്ച് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്" എന്നാക്രോശിച്ച് യുവാവ് കടന്നുകളഞ്ഞു. ഇതിനിടെ യുവാവിെൻറയും ബൈക്കിെൻറയും ഫോട്ടോയെടുത്ത സംഘം വിവരം കുറ്റിപ്പുറം പൊലീസിൽ നൽകുകയായിരുന്നു.
വണ്ടി നമ്പറിെൻറ സഹായത്തോടെ യുവാവിനെ കണ്ടെത്തിയ കുറ്റിപ്പുറം പൊലീസ് മണിക്കൂറുകൾക്കുള്ളിൽ സ്റ്റേഷനിൽ ഹാജരാക്കി. മാപ്പ് ചോദിച്ച യുവാവിനെ ഒടുവിൽ പിഴയടപ്പിച്ച് താക്കീത് നൽകി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.