യുവതിയും മൂന്ന് കുട്ടികളും മരിച്ച വീടി​െൻറ പരിസരത്ത് ജില്ല സയൻറിഫിക് ഓഫിസര്‍ ഡോ. ത്വയ്ബ കൊട്ടേക്കാട​െൻറ

നേതൃത്വത്തില്‍ പരിശോധിക്കുന്നു

യുവതിയുടെയും കുട്ടികളുടെയും മരണം; ശാസ്​ത്രീയ പരിശോധന നടത്തി

എ​ട​ക്ക​ര: പോ​ത്തു​ക​ല്‍ ഞെ​ട്ടി​ക്കു​ളം കു​ട്ടം​കു​ള​ത്ത് മാ​താ​വി​നെ​യും മൂ​ന്ന് മ​ക്ക​ളെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ സ​യ​ൻ​റി​ഫി​ക് വി​ഭാ​ഗം വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല സ​യ​ൻ​റി​ഫി​ക് ഓ​ഫി​സ​ര്‍ ഡോ. ​ത്വ​യ്ബ കൊ​ട്ടേ​ക്കാ​ട​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​ര്‍ വാ​ട​ക​ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലും പ​രി​സ​ര​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മു​ന്‍വ​ശ​ത്ത് മാ​ലി​ന്യ​മി​ടു​ന്ന കു​ഴി​യി​ല്‍നി​ന്ന് ഇ​വ​ര്‍ ക​ഴി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന പാ​യ​സ അ​വ​ശി​ഷ്​​ട​ത്തി​െൻറ സാ​മ്പി​ളും മ​ലി​ന​ജ​ലം ഒ​ഴു​കി​വ​രു​ന്നി​ട​ത്ത് നി​ന്നു​ള്ള സാ​മ്പി​ളും സം​ഘം ശേ​ഖ​രി​ച്ചു. വീ​ടി​നു​ള്ളി​ല്‍നി​ന്ന് ര​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പും അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണും ക​ണ്ടെ​ടു​ത്തു. ഇ​വ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തും.

മ​ര​ണ​കാ​ര​ണം തൂ​ങ്ങി മ​ര​ണം ത​ന്നെ​യാ​ണെ​ന്നാ​ണ്​ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലെ​ന്ന്​ പൊ​ലീ​സ് പ​റ​യു​ന്നു. എ​ന്നാ​ല്‍, വി​ഷാം​ശം അ​ക​ത്തു​ചെ​ന്ന​താ​യി സം​ശ​യ​മു​ണ്ട്. ഭൂ​ദാ​നം തു​ടി​മു​ട്ടി മു​തു​പു​രേ​ട​ത്ത് ബി​നേ​ഷ് ശ്രീ​ധ​ര​െൻറ ഭാ​ര്യ ര​ഹ​ന, മ​ക്ക​ളാ​യ ആ​ദി​ത്യ​ന്‍, അ​ര്‍ജു​ന്‍, അ​ഭി​ന​വ് എ​ന്നി​വ​രെ​യാ​ണ് കു​ട്ടം​കു​ള​ത്തു​ള്ള വാ​ട​ക​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ത്തു​ക​ല്‍ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ കെ. ​ശം​ഭു​നാ​ഥ്, എ​സ്.​ഐ കെ. ​അ​ബ്ബാ​സ്, സീ​നി​യ​ര്‍ സി.​പി.​ഒ സി.​എ. മു​ജീ​ബ് എ​ന്നി​വ​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-05 04:25 GMT