ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി മലപ്പുറത്ത്​ സംഘടിപ്പിച്ച ‘പോട്ടെ കൊറോണ പാതാളത്തിലേക്ക്’ പരിപാടിയിൽ യാത്രക്കാരന്​ സാനിറ്റൈസർ നൽകുന്ന മാവേലി           •മുസ്തഫ അബൂബക്കർ

ആധികൾ വ്യാധികളൊന്നും വേണ്ട; പോട്ടെ കൊറോണ പാതാളത്തിലേക്ക്

മലപ്പുറം: കോവിഡിനെ തുരത്താൻ ജാഗ്രതയാണ് വലുതെന്ന് ഓർമിപ്പിച്ചും മഹാമാരിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താൻ നാമുണ്ടാകുമെന്ന് ഉറപ്പുനൽകിയും മാവേലി മലപ്പുറത്ത്.

ഓണാഘോഷങ്ങൾ ജാഗ്രതയുടേതാകണമെന്ന സന്ദേശമുയർത്തി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'പോട്ടെ കൊറോണ പാതാളത്തിലേക്ക്' ബോധവത്കരണ പരിപാടിയിലാണ് മാവേലിയെത്തിയത്.

സാമൂഹിക അകലം പാലിച്ചും സോപ്പും സാനിറ്റൈസറും ശീലമാക്കിയും മാസ്ക് ധരിച്ചുമാവണം ആഘോഷങ്ങളെന്നും പ്രജകളിൽനിന്ന് അതാണ് ആഗ്രഹിക്കുന്നതെന്നും ഉണർത്തി മാവേലി നഗരപ്രദക്ഷിണവും നടന്നു.

കടക്കാർ, തെരുവുകച്ചവടക്കാർ, യാത്രക്കാർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ തുടങ്ങിയവർക്ക് സാനിറ്റൈസർ കൈമാറി. ജില്ല പ്രസിഡൻറ് കെ.ടി. ഉമ്മർ, സെക്രട്ടറി മുഹമ്മദ് റസാഖ്, സംസ്ഥാന സമിതി അംഗങ്ങളായ ടി.എസ്. ഡാനിഷ്, ഡോ. വി. അബ്​ദുസ്സമദ്, വി.ടി. കൃഷ്ണൻ, എൻ. അബ്​ദുൽ ഷെരീഫ്, സി. രഞ്ജിത്, അബ്​ദുൽ കരീം എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.