തിരൂർ: പുറത്തൂർ പഞ്ചായത്ത് പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്ന യോഗത്തിൽ പരാജയപ്പെട്ട സ്ഥാനാർഥിയുടെ സാന്നിധ്യം തർക്കത്തിന് കാരണമായി. 11ഒാടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഹാളിലേക്ക് പ്രവേശിച്ചപ്പോൾ അവരോടൊപ്പമാണ് പരാജയപ്പെട്ട സ്ഥാനാർഥിയും ഹാളിലേക്ക് പ്രവേശിച്ചത്.
നാലാം വാർഡിൽനിന്ന് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർഥിയും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ റഹ്മത്ത് സൗദ ഹാളിൽ പ്രവേശിച്ചത്. പ്രതിപക്ഷകക്ഷി നേതാക്കൾ എതിർപ്പു പ്രകടിച്ചിപ്പിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ശേഷം ആശംസാ പ്രസംഗത്തിന് മുതിർന്നപ്പോൾ യു.ഡി.എഫ് അംഗം സി.എം. പുരുഷോത്തമൻ വിസമ്മതം പ്രകടിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ വരണാധികാരി ഇടപെട്ടതോടെ ആശംസയർപ്പിക്കാൻ കഴിഞ്ഞതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.