മ​ഞ്ചേ​രി ആ​കാ​ശ​വാ​ണി​യെ സം​ര​ക്ഷി​ക്ക​ണം; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ശ്രോ​താ​ക്ക​ൾ രം​ഗ​ത്ത്

മ​ല​പ്പു​റം: ആ​കാ​ശ​വാ​ണി മ​ഞ്ചേ​രി എ​ഫ്.​എം നി​ല​യ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ്രോ​താ​ക്ക​ൾ രം​ഗ​ത്ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വ് കാ​ര​ണം പ​രി​പാ​ടി​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. 2018 മു​ത​ല്‍ 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ്ടാ​യി​രു​ന്ന നി​ല​യ​ത്തി​ല്‍ ഇ​പ്പോ​ള്‍ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണു​ള്ള​ത്.

അ​ടു​ത്ത​വ​ര്‍ഷം ഒ​രാ​ള്‍ കൂ​ടി വി​ര​മി​ക്കു​ന്ന​തോ​ടെ ഒ​രു പ്രോ​ഗ്രാം ഉ​ദ്യോ​ഗ​സ്ഥ​ന്‍ മാ​ത്ര​മേ ഉ​ണ്ടാ​കൂ. ക​ഴി​ഞ്ഞ കു​റെ വ​ര്‍ഷ​ങ്ങ​ളാ​യി ആ​കാ​ശ​വാ​ണി നി​ല​യ​ങ്ങ​ളി​ല്‍ നി​യ​മ​നം ന​ട​ക്കു​ന്നി​ല്ല. രാ​വി​ലെ 5.50 മു​ത​ല്‍ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ക്കു​ന്ന നി​ല​യ​ത്തി​ല്‍ രാ​ത്രി 11.05 വ​രെ പ​രി​പാ​ടി​ക​ളു​ണ്ട്.

എ​ന്നാ​ല്‍, ആ​ളു​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ പ​ല പ​രി​പാ​ടി​ക​ളും പു​നഃ​പ്ര​ക്ഷേ​പ​ണ​ങ്ങ​ളാ​ണ്. ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കേ​ര​ള റേ​ഡി​യോ ലി​സ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല ക​മ്മി​റ്റി ചൊ​വ്വാ​ഴ്ച ജി​ല്ല ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. യു.​എ. ല​ത്തീ​ഫ് എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ന്‍ എം.​എ​ല്‍.​എ കെ.​എ​ന്‍.​എ. ഖാ​ദ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ല പ്ര​സി​ഡ​ന്റ് കു​ഞ്ഞാ​ണി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags:    
News Summary - Protect Mancheri Akashavani; Audiences are required to act.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.