തുവ്വൂർ: നീന്തൽ പഠിക്കാൻ വീട്ടുമുറ്റത്ത് കുളം നിർമിച്ച് കുരുന്നുകൾ. മരുതത്തിലെ സി.കെ. അസൈനാറിെൻറ ഏഴു പേരമക്കളാണ് തങ്ങളുടെ ആഗ്രഹസഫലീകരണത്തിന് മെനക്കെട്ടത്. ഒരാഴ്ചമുമ്പാണ് കുളത്തിെൻറ നിർമാണം ഇവർ പൂർത്തിയാക്കിയത്. അഞ്ച് മുതൽ 14 വയസ്സ് വരെ പ്രായമുള്ള ഏഴുപേരും ഒരാഴ്ചക്കകം നീന്തൽ പഠിച്ചു.
കെ.എസ്.ആർ.ടി.സിയിലെ റിട്ട. ഡ്രൈവർ 81കാരനായ ചേരുംകുഴിയിൽ അസൈനാറുടെ സഹകരണവും കുട്ടികൾക്ക് ആശ്വാസമായി.
മക്കളെല്ലാം മരുതത്തുള്ള തറവാട് വീടിന് സമീപം തന്നെയാണ് താമസിക്കുന്നത്. വീട്ടുമുറ്റത്തുതന്നെ കുളം നിർമിച്ചുനൽകാമെന്ന് അസൈനാർ വാക്കുനൽകിയിരുന്നു.
കുളം കഴിക്കാൻ ആളെ കിട്ടാനില്ലാത്തതിനാൽ കുട്ടികൾതന്നെ പരിശ്രമം തുടങ്ങി. റാസിൽ (അഞ്ച്), അംനാസ് (ഏഴ്), അമൻ (ഏഴ്), നിഷീദ് (ഒമ്പത്), ആദിൽ (12), റിയാൻ (13), ഷംനാദ് (13) എന്നിവർ ചേർന്ന് 20 ദിവസത്തെ കഠിന പരിശ്രമംകൊണ്ടാണ് കുളം നിർമിച്ചത്. 18 അടി നീളത്തിലും14 അടി വീതിയിലും നാലടി താഴ്ചയിലും കുഴിവെട്ടി അതിൽ ടാർപായ വിരിച്ച് വെള്ളം നിറച്ചാണ് കുളമായി രൂപപ്പെടുത്തിയത്.
ടാർപായക്ക് വേണ്ട പണം ഏഴുപേരും പങ്കിട്ടെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.