തടവുകാരുടെ പുനരധിവാസം: മലപ്പുറം ജില്ല പ്രബേഷൻ ഓഫിസ് മുഖേന നൽകിയത് നാല് ലക്ഷത്തോളം രൂപ

മ​ഞ്ചേ​രി: മലപ്പുറം ജി​ല്ല​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന ത​ട​വു​കാ​ർ​ക്ക് പ്ര​ബേ​ഷ​ൻ ഓ​ഫി​സ് മു​ഖേ​ന ന​ൽ​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കി.

മു​ൻ ത​ട​വു​കാ​ർ​ക്കും ആ​ശ്രി​ത​ർ​ക്കും സ്വ​യം​തൊ​ഴി​ൽ ധ​ന​സ​ഹാ​യം, പ്ര​ബേ​ഷ​ണ​ർ​മാ​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം, ജ​യി​ലി​ൽ കി​ട​ക്കു​ന്ന​വ​രു​ടെ മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് ഇ​വ​ർ​ക്ക് പ​ണം ന​ൽ​കു​ന്ന​ത്.

ത​ട​വു​കാ​രു​ടെ​യും കു​ടും​ബ​ത്തി​െൻറ​യും പു​ന​ര​ധി​വാ​സം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് പ​ദ്ധ​തി​ക​ളു​ടെ ല​ക്ഷ്യം.

കു​റ്റ​കൃ​ത്യ​ത്തെ അ​തി​ജീ​വി​ച്ച ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ർ, കു​റ്റ​കൃ​ത്യ​ത്തി​ന് ഇ​ര​യാ​യി മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ എ​ന്നി​വ​ർ​ക്ക് 'ജീ​വ​നം' പ​ദ്ധ​തി വ​ഴി​യും സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. ജ​യി​ലി​ൽ​നി​ന്ന്​ ശി​ക്ഷാ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ മു​ൻ ത​ട​വു​കാ​രാ​യ 12 പേ​ർ​ക്ക് 15,000 രൂ​പ വീ​തം സ​ഹാ​യം ന​ൽ​കി.

സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണി​ത്. ഇ​ത്ത​ര​ത്തി​ൽ പ​ണം ല​ഭി​ച്ച​വ​ർ ടൈ​ല​റി​ങ് യൂ​നി​റ്റ്, മാ​സ്ക് നി​ർ​മാ​ണം, പ​ശു, കോ​ഴി, ആ​ട് വ​ള​ർ​ത്ത​ൽ, മ​ത്സ്യ​കൃ​ഷി എ​ന്നി​വ തു​ട​ങ്ങി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്നു.

ഇ​ത് പ്ര​ബേ​ഷ​ൻ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തും. ന​ല്ല​ന​ട​പ്പ് നി​യ​മ​പ്ര​കാ​രം വി​ട്ട ആ​റ് പേ​ർ​ക്കും 15,000 രൂ​പ വീ​തം സ​ഹാ​യം ന​ൽ​കി. കാ​ലാ​വ​ധി​യു​ടെ പ​കു​തി പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​ണ് സ​ഹാ​യം ല​ഭി​ക്കു​ക.

ദീ​ർ​ഘ​കാ​ലം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ആ​റ് ത​ട​വു​കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ്വ​യം​തൊ​ഴി​ൽ തു​ട​ങ്ങാ​ൻ 15,000 രൂ​പ സ​ഹാ​യം ന​ൽ​കി.

അ​ഞ്ച് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​ർ​ക്കാ​ണ് സ​ഹാ​യം ല​ഭി​ക്കു​ക. ഇ​തി​ന് പു​റ​മെ ജ​യി​ലി​ൽ കി​ട​ക്കു​ന്ന വ്യ​ക്തി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് 30,000 രൂ​പ​യും പ​ദ്ധ​തി വ​ഴി ന​ൽ​കി.

ത​ട​വു​കാ​രു​ടെ മ​ക്ക​ൾ​ക്ക് വി​ഭ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ന​ൽ​കാ​നും സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് പ​ണം ന​ൽ​കു​ന്നു. ജി​ല്ല പ്ര​ബേ​ഷ​ൻ ഓ​ഫി​സ​ർ​ക്കും ജ​യി​ൽ സൂ​പ്ര​ണ്ടി​നും അ​പേ​ക്ഷ ന​ൽ​കാം.

Tags:    
News Summary - Rehabilitation of Prisoners: Around Rs. 4 lakhs provided through Malappuram District Probation Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.