പാ​ല​ത്തി​ങ്ങ​ൽ പ​ള്ളി​പ്പ​ടി പാ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന്

റോ​ഡ് നി​ർ​മാ​ണ വ​സ്തു​ക്ക​ൾ മാ​റ്റി​യ​പ്പോ​ൾ

പ​ര​പ്പ​ന​ങ്ങാ​ടി -നാ​ടു​കാ​ണി പാ​ത​ ന​വീ​ക​ര​ണം; ​നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും പാ​ഴ്വ​സ്തു​ക്ക​ളും മാ​റ്റി

തി​രൂ​ര​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി -നാ​ടു​കാ​ണി പാ​ത​യു​ടെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ല​ത്തി​ങ്ങ​ൽ പാ​ല​ത്തി​ന്റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ച ഊ​രാ​ളു​ങ്ക​ൽ ക​മ്പ​നി​യു​ടെ പാ​ഴ്വ​സ്തു​ക്ക​ളും ടാ​ർ വീ​പ്പ​ക​ളും മാ​റ്റി. പാ​ഴ്വ​സ്തു​ക്ക​ൾ കൂ​ട്ടി​യി​ട്ട​തി​നാ​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തും സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളു​ടെ വി​ള​നി​ല​മാ​വു​ന്ന​തും ടാ​ർ വീ​പ്പ​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു സ​മീ​പ പ്ര​ദേ​ശ​ത്തെ കൊ​തു​കു​ശ​ല്യ​വും ‘മാ​ധ്യ​മം’​റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഊ​രാ​ളു​ങ്ക​ൽ റോ​ഡ് നി​ർ​മാ​ണ ക​മ്പ​നി അ​വ​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം മാ​റ്റി​യ​ത്. ഈ ​ഭാ​ഗ​ത്തെ സ​ർ​ക്കാ​ർ വ​ക ഭൂ​മി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മ​റ്റും ഉ​പ​കാ​ര​പ്ര​ദ​മാ​വു​ന്ന സാ​യാ​ഹ്ന പാ​ർ​ക്കും ഓ​പ​ൺ ജിം​നേ​ഷ്യ​വും നി​ർ​മി​ക്ക​ണ​മെ​ന്ന് എ.​ഐ.​വൈ.​എ​ഫ് പ​ള്ളി​പ്പ​ടി ടൗ​ൺ യൂ​നി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Renovation of Parapanangadi-Nadukani road; Change construction materials and waste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.