മലപ്പുറം: ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റിെൻറ സുതാര്യത ഉറപ്പുവരുത്തുന്നതിന് 'ഓപറേഷൻ ക്ലീൻ കിറ്റെ'ന്ന പേരിൽ ജില്ലയിൽ വിജിലൻസിെൻറ മിന്നൽ പരിശോധന. പരിശോധനയിൽ ചില ഭാഗങ്ങളിൽ കിറ്റുകളുടെ അളവിൽ കുറവുള്ളതായി കണ്ടെത്തി. ഓണക്കിറ്റ് പാക്കിങ് സെൻററുകളിലും റേഷൻ കടകളിലുമായിരുന്നു മലപ്പുറം വിജലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ പരിശോധന.
പൂക്കോട്ടൂർ പഞ്ചായത്തിലെ പുല്ലാനൂർ ഹയർ സെക്കൻഡറി സ്കൂളിലെയും ആനക്കയം കമ്യൂണിറ്റി സെൻററിലിലെയും പാക്കിങ് കേന്ദ്രങ്ങളിലും പൂക്കോട്ടൂരിലെ റേഷൻ കടകളിലും പരിശോധന നടന്നു. പുല്ലാനൂരിലും പൂക്കോട്ടൂരിലെ റേഷൻ കടകളിലും വിജിലൻസ് ഡിവൈ.എസ്.പിയും ആനക്കയത്ത് സി.ഐയും പരിശോധനക്ക് നേതൃത്വം നൽകി. സംസ്ഥാനമൊട്ടാെക വിജിലൻസ് പരിശോധന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.