പൊന്മളയില്‍ വൈസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ വോട്ട് എല്‍.ഡി.എഫിന്

പൊ​ന്മ​ള (മ​ല​പ്പു​റം): പൊ​ന്മ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​സ്.​ഡി.​പി.​ഐ വോ​ട്ട് എ​ല്‍.​ഡി.​എ​ഫി​ന്. 18 വാ​ർ​ഡു​ക​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ 11 വോ​ട്ട്​ നേ​ടി ഭ​ര​ണം യു.​ഡി.​എ​ഫ്​ നി​ല​നി​ർ​ത്തി.യു.​ഡി.​എ​ഫി​ന് 13 അം​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ര​ണ്ട​പേ​ര്‍ക്ക് വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല.

പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​​പ്പി​ൽ എ​സ്.​ഡി.​പി.​െ​എ വോ​ട്ട്​ അ​സാ​ധു​വാ​ക്കി. പ്ര​സി​ഡ​ൻ​റാ​യി നാ​ലാം വാ​ര്‍ഡ് മേ​ല്‍മു​റി​യി​ല്‍നി​ന്നു​ള്ള മു​സ്​​ലിം ലീ​ഗ് അം​ഗം ജ​സീ​ന മ​ജീ​ദും വൈ​സ് പ്ര​സി​ഡ​ൻ​റാ​യി പ​ത്താം വാ​ര്‍ഡ് കോ​ല്‍ക്ക​ള​ത്തി​ല്‍നി​ന്നു​ള്ള കോ​ണ്‍ഗ്ര​സ് അം​ഗം ക​ട​ക്കാ​ട​ന്‍ ഷൗ​ക്ക​ത്തു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

എ​ല്‍.​ഡി.​എ​ഫ് പ്ര​തി​നി​ധി​ക​ളാ​യി പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് പ​തി​നാ​ലാം വാ​ര്‍ഡി​ല്‍നി​ന്നു​ള്ള സ​ക്കീ​ന​യും വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​ന​ത്തേ​ക്ക് പ​ന്ത്ര​ണ്ടാം വാ​ര്‍ഡി​ല്‍നി​ന്നു​ള്ള മു​ഹ​മ്മ​ദ് ഫ​ദ്​​ലു​ല്ല​യും മ​ത്സ​രി​ച്ചു. സ​ക്കീ​ന​ക്ക് നാ​ല് വോ​ട്ടും ഫ​ദ്​​ലു​ല്ല​ക്ക് എ​സ്.​ഡി.​പി.​െ​എ പി​ന്തു​ണ​യോ​ടെ അ​ഞ്ച് വോ​ട്ടും ല​ഭി​ച്ചു.

Tags:    
News Summary - SDPI votes for LDF in Ponmala vice-presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.