മേലാറ്റൂർ: അഴുക്കുചാലുകളുടെ നിർമാണം പൂർത്തിയാകാത്തത് കാരണം മഴപെയ്താൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നത് സമീപപ്രദേശത്ത് താമസിക്കുന്നവർക്ക് ദുരിതമായി. നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാനപാതയിലെ വേങ്ങൂരിന് സമീപം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് അഴുക്കുചാൽ നിർമാണം തുടങ്ങിയത്. പാതയുടെ നവീകരണം തുടങ്ങിയിട്ട് മൂന്നുവർഷമാകാറായി. ഇഴഞ്ഞുനീങ്ങുന്ന നിർമാണ പ്രവൃത്തികൾ കാരണം യാത്രക്കാരും സമീപപ്രദേശത്ത് താമസിക്കുന്നവരുമാണ് ദുരിതത്തിലായത്.
കനത്ത മഴ പെയ്തൽ സമീപവാസി അബ്ദുൽ മജീദിന്റെ വീട്ടിലേക്ക് ചളി വെള്ളം കയറുകയാണ്. കൊടക്കാടഞ്ചേരിയിലെ വീടിന്റെ സമീപമുള്ള റോഡിലേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. സമീപത്തെ പുതിയ ഓവുപാലത്തിലേക്ക് വെള്ളം ഒഴുകിപ്പേവാവകുവാൻ അഴുക്കുചാലുകൾ പൂർണമായും നിർമിച്ചിട്ടില്ലാത്തതു കാരണം ഈ വീട്ടിലേക്കാണ് വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത്. റോഡിലെ വെള്ളക്കെട്ടിലൂടെ വലിയ വാഹനങ്ങൾ പോകുമ്പോൾ വീട്ടിലേക്ക് വെള്ളം തിരമാല പോലെ അടിച്ചു കയറുകയും കല്ലും മണ്ണും ചെളിയും മുറ്റത്ത് അടിഞ്ഞുകൂടുകയും ചെയ്യുന്നു. മണിക്കൂറുകളെടുത്താണ് ചെളിയും മണ്ണും വീട്ടുകാർ നീക്കം ചെയ്യുന്നത്. ഈ ഭാഗത്ത് റോഡിൽ മെറ്റലും ചെളിയും അടിഞ്ഞുകൂടി ബൈക്ക് യാത്രക്കാരും അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.